അഭിമന്യുവിന്റെ കൊല ; നേരിട്ട് പങ്കുള്ള ക്യാമ്പസ് ഫ്രണ്ട് ജില്ലാ കമ്മറ്റി അംഗം അറസ്റ്റില്‍

കൊച്ചി : എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ കൊലപാതകത്തില്‍ ഒരു പ്രതി പിടിയില്‍. കൃത്യത്തില്‍ നേരിട്ട് പങ്കുള്ള ആലുവ എടത്തല സ്വദേശി ആദില്‍ ആണ് പിടിയിലായത്. ക്യാമ്പസ് ഫ്രണ്ട് ജില്ലാ കമ്മറ്റി അംഗമാണ് ഇയാള്‍.

കൊലപാതകത്തെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി നടക്കുന്ന റെയ്ഡിനെ തുടര്‍ന്ന് ആലപ്പു‍ഴയില്‍ നിന്നും ഇന്ന് രാവിലെ ക്യാമ്ബസ്ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് ഉള്‍പ്പെടെ 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Top