ഏതു പാര്‍ട്ടിക്ക് പറ്റും ഇത്ര സുതാര്യ ഇടപെടല്‍, അതാണ് സിപിഎം, ബിഗ് സല്യൂട്ട്‌ സഖാക്കളെ

രാഷ്ട്രീയ എതിരാളികള്‍ പോലും ഒരു കാര്യത്തില്‍ സി.പി.എമ്മിനെ സമ്മതിക്കും . . പണപ്പിരിവിലെ സുതാര്യതയില്‍.

പിരിച്ചെടുക്കുന്ന പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുന്ന പ്രമുഖ നേതാക്കള്‍ വിവിധ പാര്‍ട്ടികളില്‍ വിലസുന്ന കേരളത്തിലാണ് വീണ്ടും സി.പി.എം വ്യത്യസ്തമാകുന്നത്.

കൂത്തുപറമ്പില്‍ പിടഞ്ഞു വീണ പുഷ്പന്‍ എന്ന ജീവിക്കുന്ന രക്തസാക്ഷി മുതല്‍ പാര്‍ട്ടിക്കു വേണ്ടി സ്വന്തം ജീവിതം ബലിയര്‍പ്പിച്ച അനവധി രക്തസാക്ഷികളുടെ കുടുംബങ്ങള്‍ക്ക് ഇപ്പോഴും സഹായം ചെയ്ത് മുന്നോട്ട് പോകുന്ന പാര്‍ട്ടിയാണ് സി.പി.എം.

ഏറ്റവും ഒടുവില്‍ എറണാകുളത്ത് കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരുടെ കത്തി മുനയില്‍ പിടഞ്ഞു വീണ ധീര രക്തസാക്ഷി അഭിമന്യുവിന്റെ കുടുംബത്തിനും താങ്ങും തണലുമായിരിക്കുകയാണ് സി.പി.എം പ്രവര്‍ത്തകര്‍.

ദരിദ്ര കുടുംബാംഗമായ അഭിമന്യുവിന്റെ കുടുംബത്തെ ഏറ്റെടുത്ത സി.പി.എം സ്വന്തമായി അവര്‍ക്ക് ഒരു വീടുവച്ചു കൊടുക്കുന്നതിനുള്ള നടപടി ആരംഭിച്ചു കഴിഞ്ഞു. ഇതാടൊപ്പം അഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കുന്നതിനായി എറണാകുളം – ഇടുക്കി ജില്ലകളില്‍ പാര്‍ട്ടി ഫണ്ട് പിരിവും നടത്തുകയുണ്ടായി.

ഹുണ്ടിക പിരിവ് രൂപത്തില്‍ ഇഷ്ടമുള്ള തുക ആര്‍ക്കും ഇടാമെന്നതായിരുന്നു നിലപാട്. ഇതിനായി എറണാകുളം ജില്ലയിലെ എല്ലാ ബ്രാഞ്ചുകളിലെയും സി.പി.എമ്മിലെ പ്രധാന പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയപ്പോള്‍ ലഭിച്ചത് ഇരുന്നൂറ്റി പതിനൊന്നു ലക്ഷം ( 2. 11 കോടി രൂപ )

ഇതോടൊപ്പം ഹുണ്ടികപ്പെട്ടിയില്‍ വീണത് 16 മോതിരവും 7 കമ്മലും,12 സ്വര്‍ണ്ണ നാണയവും ഒരു സ്വര്‍ണ്ണ ലോക്കറ്റുമാണ്.

ജില്ലയിലെ 20 ഏരിയ കമ്മറ്റിയുടെയും വര്‍ഗ്ഗ ബഹുജന സംഘടനകളുടെയും നേതൃത്വത്തിലായിരുന്നു പിരിവ്. ഇടുക്കി ജില്ലയിലെ കണക്ക് പുറത്തുവരാനിരിക്കുന്നതേയുള്ളൂ.

ഏതൊക്കെ കമ്മറ്റികള്‍ എത്ര രൂപ പിരിച്ചു, ബാങ്ക് അക്കൗണ്ടില്‍ എത്ര, എന്നീ വിശദ വിവരങ്ങള്‍ അടക്കം പരസ്യപ്പെടുത്തുക വഴി മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സി.പി.എം മാതൃകയായിരിക്കുകയാണ്. പിരിവിനിറങ്ങിയവര്‍ ആദ്യം സ്വന്തം കയ്യില്‍ നിന്നും കാശ് ഹുണ്ടികയിലിട്ടാണ് മറ്റുള്ളവരെ സമീപിച്ചത്.

ഒരു ജില്ലയില്‍ മാത്രം ദിവസങ്ങള്‍ക്കുള്ളില്‍ 2.11 കോടി പിരിക്കാന്‍ പറ്റിയ സിപിഎം ന് 14 ജില്ലകളിലും പിരിവ് നടത്തുകയാണെങ്കില്‍ എത്ര കോടി പരിച്ചെടുക്കാമായിരുന്നുവെന്നത് ഊഹിക്കാവുന്ന കാര്യമേയുള്ളൂ. രക്തസാക്ഷി കുടുംബത്തെ സഹായിക്കാനെന്ന പേരില്‍ പിരിവ് നടത്തി നേതാക്കളുടെ ‘ഫണ്ടിലേക്കും’ പാര്‍ട്ടി ഫണ്ടിലേക്കും വകമാറ്റുന്ന ഏര്‍പ്പാട് ചെങ്കൊടി പ്രസ്ഥാനത്തിന് ഇല്ലാത്തതിനാലാണ് പിരിവില്‍ പോലും നിയന്ത്രണമേര്‍പ്പെടുത്തിയത്.

എറണാകുളത്തെ വിവിധ സംഘടനകളും വ്യക്തികളും സ്ഥാപനങ്ങളും അഭിമന്യുവിന്റെ കുടുംബത്തിന് സഹായം എത്തിക്കുന്നതിനായി മത്സരിച്ചു. ഫെഡറല്‍ ബാങ്കില്‍ തുടങ്ങിയ അഭിമന്യു കുടുംബസഹായ ഫണ്ട് അക്കൗണ്ടില്‍ ബുധനാഴ്ചവരെ എത്തിയത് 39,48,070 രൂപയാണ്. ഈ അക്കൗണ്ടിലേക്ക് ഇപ്പോഴും സഹായം എത്തിക്കൊണ്ടിരിക്കുകയാണ്.

ഏരിയ കമ്മിറ്റികള്‍വഴി 1,63,51,299 രൂപയും എറണാകുളം ജില്ലാകമ്മിറ്റിക്ക് നേരിട്ട് 8,20,560 രൂപയുമാണ് ലഭിച്ചത്.

വിവിധ ഏരിയ കമ്മിറ്റികള്‍ക്ക് ലഭിച്ച തുക;

എറണാകുളം: 11,50,000
പള്ളുരുത്തി: 11,47,901
കൊച്ചി: 10,03,484
വൈറ്റില: 12,30,790
തൃപ്പൂണിത്തുറ: 14,64,221
കളമശേരി: 10,52,888
മുളന്തുരുത്തി: 8,01,765
കൂത്താട്ടുകുളം: 5,32,745
കോലഞ്ചേരി: 8,18,160
മൂവാറ്റുപുഴ: 8,09,015
കോതമംഗലം: 7,84,177
കവളങ്ങാട്: 3,12,000
പെരുമ്പാവൂര്‍: 9,35,205
കാലടി: 6,11,145
അങ്കമാലി: 4,02,000
നെടുമ്പാശേരി: 5,46,023
ആലുവ: 5,15,183
ആലങ്ങാട്: 7,69,599
പറവൂര്‍: 6,50,243
വൈപ്പിന്‍: 8,19,255

അഭിമന്യുവിനൊപ്പം ആക്രമിക്കപ്പെട്ട അര്‍ജുന്റെയും വിനീതിന്റെയും ചികിത്സയ്ക്കും സി.പി.എം പണം നല്‍കും.

Top