രാഹുല്‍ ഗാന്ധിയുടെ ആലിംഗനം; ഗാന്ധിയന്‍ ശൈലിയാണു പിന്തുടര്‍ന്നതെന്ന് അബ്ദുല്ലക്കുട്ടി

കണ്ണൂര്‍: അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ ലോക്‌സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഹുല്‍ ഗാന്ധി കെട്ടിപ്പിടിച്ചത് ഗാന്ധിയന്‍ ആലിംഗനമാണെന്നു കോണ്‍ഗ്രസ് നേതാവ് എ.പി. അബ്ദുല്ലക്കുട്ടി.

ഒരു കവിളത്ത് അടി കിട്ടിയാല്‍ മറു കവിള്‍ത്തടം കാണിച്ചുകൊടുക്കണമെന്നു ബ്രിട്ടിഷ് ഭരണകാലത്ത് ഇന്ത്യയെ പഠിപ്പിച്ച മഹാത്മാഗാന്ധിയുടെ ശൈലിയാണു രാഹുല്‍ പിന്തുടര്‍ന്നതെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു.

മാത്രമല്ല, ഇതൊരു അഹിംസാത്മക ആലിംഗനമാണെന്നും മോദിയുടെ നയതന്ത്രാലിംഗനമല്ല രാഹുല്‍ നടത്തിയതെന്നും അബ്ദുല്ലക്കുട്ടി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വ്യക്തമാക്കിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

രാഹുലിന്റെ മോദി ആലിംഗനമാണ് ലോകം മുഴുവനുള്ള ഇപ്പഴത്തെ ചര്‍ച്ച അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും ധാരാളം…
ഇത് ധൃതരാഷ്ട്രാലിംഗനമല്ല…
ഇത് അറേബ്യന്‍ കെട്ടി പടുത്തമല്ല..
ഇത് സക്ഷാല്‍ മോദിയുടെ
ഹഗ്ഗ് ഡിപ്ലോമസിയുമല്ല..

ലളിതമായി പറഞ്ഞാ ഇത് ഒരു ഗാന്ധിയന്‍ ആലിംഗനമാണ്… ഇതൊരു അഹിംസാത്മക ആലിംഗമാണെന്ന് പറയാവുന്നതാണ്. ഒരു കവിളത്ത് അടികൊണ്ടാല്‍ മറ്റെ കവി ള്‍ തടം കാണിച്ചു കൊടുക്കണം എന്ന് ബ്രിട്ടീഷ് കാലത്ത് ഇന്ത്യയെ പഠിപ്പിച്ച മഹാത്മാ ഗാന്ധിയുടെ ശൈലിയാണ് രാഹുല്‍ ഗാന്ധി പാര്‍ലിമെന്റില്‍ പ്രധാനമന്ത്രിയെ കെട്ടിപ്പുണര്‍ന്നതിലൂടെ കണ്ടത്.. നമ്മുടെ രാഷ്ട്രീയം വെറുപ്പിന്റേയും വര്‍ഗ്ഗീയവിദ്വേഷങ്ങളുടേയും രൂപം പ്രാപിച്ച്‌ അസഹിഷ്ണുതയുടെ ഈ അരാജക കാലത്ത് ഇത് വളരെ ശ്രദ്ധേയമായ ഒന്നാണ്…

കോണ്‍ഗ്രസ്സ് പ്രസിഡന്റായി വന്നയുടന്‍ രാഹുല്‍ പ്ലീനറി സമ്മേളത്തില്‍ പറഞ്ഞത് വെറുപ്പിന്റെ രാഷ്ടീയത്തിന് പകരം സ്നേഹത്തിന്റെ രാഷ്ടീയമാണ് നമ്മുടേത് എന്നാണ്..നിങ്ങള്‍ എന്നെ പപ്പുവെന്ന് വി ളിച്ച്‌ കളിയാക്കിയാലും എനിക്ക് നിങ്ങളോട് യാതൊരു വിരോധവുമില്ല,, എന്ന് പ്രസംഗിക്കുക മാത്രമല്ല മോദിയെ കെട്ടിപ്പിടിച്ച്‌ ആ രാഷ്ട്രീയത്തിന്റെ പ്രയോഗം വളരെ ഭംഗിയായി ലോകത്തെ കാണിച്ചു കൊടുക്കുകയാണ് ഈ യുവ നേതാവ്…

Top