‘ കമല്‍ കമലായി തന്നെ ഇവിടെ ജീവിക്കും’ പിന്തുണയുമായി ആഷിക്ക് അബു രംഗത്ത്

ashiq-abu

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ സംവിധായകന്‍ കമലിനെതിരെ പുറപ്പെടുവിച്ച പ്രസ്താവന വിവാദമാകുന്ന സാഹചര്യത്തില്‍ കമലിന് പിന്തുണയുമായി ആഷിക്ക് അബു.

‘കമല്‍ കമലായി തന്നെ ഇവിടെ ജീവിക്കും. ബാക്കിയൊക്കെ നിങ്ങളുടെ സ്വപ്‌നം മാത്രമാണെന്ന്.’ ആഷിക്ക് അബു പറഞ്ഞു.

രാജ്യത്തു ജീവിക്കാന്‍ കഴിയില്ലെങ്കില്‍ സംവിധായകന്‍ കമല്‍ രാജ്യംവിട്ടു പോകണമെന്നു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്റെ പ്രസ്താവനോട് പ്രതികരിക്കുകയായിരുന്നു ആഷിക്ക്.

ബിജെപിയുടെ ഭ്രാന്തന്‍ ജല്‍പ്പനങ്ങള്‍ക്ക് മറുപടിയാന്‍ മാത്രം ബുദ്ധിശൂന്യനല്ല താനെന്നും ഒരു കലാകാരനെ ക്രൂശിക്കുന്ന തരത്തില്‍ ഒരിക്കലും ഒരു രാഷ്ട്രീയനേതാവ് തരംതാഴാന്‍ പാടില്ലെന്നും കമല്‍ പറഞ്ഞു.

നരേന്ദ്ര മോദിയെ നരഭോജിയെന്നു വിളിച്ചതിനു കിട്ടിയ അംഗീകാരമാണ് അദ്ദേഹത്തിനു കിട്ടിയ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം. രാജ്യത്തെ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിനോടു കമലിന്റെ നിലപാടു രാജ്യത്തിനു യോജിച്ചതല്ലെന്നും രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു.

അതിനെ സംബന്ധിച്ച വാര്‍ത്തകള്‍ വിവാദമാകുന്ന സാഹചര്യത്തിലാണ് കമലനെ പിന്തുണച്ച് കൊണ്ട് ആഷിക്ക് അബു രംഗത്തെത്തുന്നത്.Related posts

Back to top