പ്രകാശ് രാജ് വളരെ തന്ത്രപരമായി പറ്റിച്ചു : ആഷിഖ് അബു

തെന്നിന്ത്യന്‍ താരം പ്രകാശ് രാജ് കാശ് തരാതെ വളരെ തന്ത്രപരമായി പറ്റിച്ചതായി സംവിധായകന്‍ ആഷിക് അബുവിന്റെ വെളിപ്പെടുത്തല്‍.

സാള്‍ട്ട് ആന്റ് പെപ്പറിന്റെ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളുടെ റീമേക്ക് അവകാശം വാങ്ങിയത് പ്രകാശ് രാജായിരുന്നു. എന്നാല്‍ പ്രകാശ് വളരെ തന്ത്രപരമായി ഞങ്ങളെ പറ്റിക്കുകയായിരുന്നെന്നും ആഷിക് അബു പറഞ്ഞു.

ഇതിനെതിരെ ഫെഫ്കയില്‍ പരാതി നല്‍കിയിരുന്നു എന്നാല്‍, കിട്ടുന്ന പൈസയുടെ 20 ശതമാനം ഫെഫ്കയ്ക്ക് കൊടുക്കണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്. അത് നല്‍കേണ്ടി വന്നു.

ഇപ്പോള്‍ മഹേഷിന്റെ പ്രതികാരത്തിന് തിയേറ്ററുകളില്‍ നിന്ന് കാശ് കിട്ടാനുണ്ട്. പൈസ മേടിച്ച് കിട്ടണമെങ്കില്‍ തിയേറ്ററുകാരും നമ്മളും ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന് അഞ്ച് ശതമാനം പൈസ കൊടുക്കണം.

ഇത് തന്റെ കാര്യം മാത്രം കാര്യമല്ല, ഒരുപാട് പേര്‍ക്ക് സമാനമായ അനുഭവമുണ്ട്. അങ്ങനെയാണെങ്കില്‍ തനിക്കത് എറണാകുളത്തെ ഏതെങ്കിലും ഗുണ്ടാ സംഘത്തിന് കൊടുത്താല്‍ പോരെ. അവരിത് രണ്ട് ശതമാനത്തിന് ചെയ്തു തരും.

ലോകത്തൊരിടത്തും ഇത്തരത്തില്‍ ഒരു സംഘടനയും പ്രവര്‍ത്തിക്കുന്നുണ്ടാവില്ല എന്നും ആഷിഖ് അബു കൂട്ടിച്ചേര്‍ത്തു.

Top