ഉപദേശകരെ പുറത്താക്കിയതിനു പിന്നാലെ കേന്ദ്രത്തിന് 2.50 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് നല്‍കി രാഘവ് ഛന്ദ

raghav chandha

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാരിന്റെ ഉപദേശകരായിരുന്ന ഒന്‍പതു പേരെ പുറത്താക്കിയതിനു പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് 2.50 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് നല്‍കി എഎപി നേതാവും ദേശീയ വക്താവുമായ രാഘവ് ഛന്ദ. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന് ഡി.ഡി അടക്കംചെയ്ത കത്തെഴുതുകയായിരുന്നു രാഘവ് ഛന്ദ.

ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായി ജോലിചെയ്തിരുന്ന താന്‍ സര്‍ക്കാരിന്റെ ഉപദേശകനായിരുന്ന സമയം പതിഫലമായി മാസം ഒരു രൂപയാണ് കൈപ്പറ്റിയിരുന്നത്. ബഡ്ജറ്റ് തയ്യാറാക്കുന്നതിന് സഹായം ചെയ്യുന്നതിന് 75 ദിവസങ്ങളാണ് സര്‍ക്കാരിനു വേണ്ടി താന്‍ പ്രവര്‍ത്തിച്ചത്. പിന്നീട് ഉപദേശക സ്ഥാനം ഉപേക്ഷിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് 2.50 രൂപ പ്രതിഫലമായി കൈപ്പറ്റിയിട്ടുണ്ട്. ആ തുക തിരികെ തരികയാണ്, രാഘവ് ഛന്ദ കത്തില്‍ വ്യക്തമാക്കുന്നു. എഎപി സര്‍ക്കാരിന്റെ വ്യത്യസ്ത വകുപ്പുകള്‍ക്കുള്ള ഉപദേശകരായ ഒന്‍പത് പേരെയാണ് കഴിഞ്ഞ ദിവസം കേന്ദ്രം പുറത്താക്കിയത്.

Top