ആന അലറലോടലറല്‍ പറയാന്‍ പ്രയാസമുണ്ടോ? എന്നാല്‍ ഇനി ആരും പറഞ്ഞു പോകും

ന അലറലോടലറല്‍ ഇതൊന്നു പറയുവാന്‍ നമ്മള്‍ ഒരുപാട് ശ്രമിച്ചിട്ടുണ്ടാകും, എന്നാല്‍ വിനീത് ശ്രീനിവാസന് ഇത് ഇനി നാവുളുക്കാതെ പറയാതിരിക്കുവാന്‍ നിവൃത്തിയില്ല. കാരണം മറ്റൊന്നുമല്ല വിനീതിനെ നായകനാക്കി നവാഗതനായ ദിലീപ് മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ആന അലറലോടലറല്‍.

വിനീതിന്റെ നായികയായി ചിത്രത്തില്‍ എത്തുന്നത് ഫുക്രി, രാമന്റെ ഏദന്‍ തോട്ടം എന്നീ സിനിമകളിലൂടെ മലയാളികളുടെ മനം കവര്‍ന്ന അനു സിത്താരയാണ്.

ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ശരത് ബാലനാണ്. സിബി തൊട്ടുപുറവും നെവിസ് സേവ്യറും ഒന്നിച്ച് നിര്‍മിയ്ക്കുന്ന സിനിമയില്‍ വിജയരാഘവന്‍, സുരാജ് വെഞ്ഞാറമൂട്, മാമൂക്കോയ, ഹാരിഷ് കണാരന്‍, വിശാഖ് നായര്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

സിനിമയുടെ ചിത്രീകരണം ഈ മാസം അവസാനത്തോടെ ആരംഭിയ്ക്കും.

Top