Aamir Khan won’t release ‘Dangal’ in Pakistan

ന്യൂഡല്‍ഹി: സൂപ്പര്‍ഹിറ്റ് ബോളിവുഡ് ചിത്രം ദംഗല്‍ പാക്കിസ്ഥാനില്‍ റിലീസ് ചെയ്യില്ലെന്ന് നടനും നിര്‍മാതാവുമായ ആമിര്‍ ഖാന്‍. ചിത്രത്തിലെ പ്രധാന രണ്ടു ഭാഗങ്ങള്‍ മുറിച്ചുമാറ്റാന്‍ പാക് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സിനിമ റിലീസ് ചെയ്യാനുള്ള നീക്കത്തില്‍നിന്ന് ആമിര്‍ പിന്‍മാറിയത്.

ഇന്ത്യന്‍ പതാകയും ദേശീയ ഗാനവും വരുന്ന നിര്‍ണായക ഭാഗങ്ങള്‍ മുറിച്ചുമാറ്റാനാണ് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടത്. ഇക്കാര്യം പാക് സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍ മുബഷിര്‍ ഹസന്‍ സ്ഥിരീകരിച്ചു.

ചിത്രത്തിലെ നിര്‍ണായകമായ രണ്ടു രംഗങ്ങള്‍ മുറിച്ചുമാറ്റി പാക്കിസ്ഥാനില്‍ പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്നു ആമിര്‍ ഖാന്‍ അറിയിച്ചു. ജിയോ ഫിലിംസാണ് പാക്കിസ്ഥാനില്‍ ദംഗലിന്റെ വിതരണാവകാശം നേടിയിരുന്നത്.

ഹരിയാനയിലെ ഗുസ്തി പരിശീലകന്‍ മഹാവീര്‍ ഫൊഗാട്ടിന്റെയും പെണ്‍മക്കളുടെയും കഥ പറയുന്ന ദംഗല്‍ ഇന്ത്യയില്‍ മാത്രം 385 കോടിയില്‍ അധികം രൂപയാണ് നേടിയത്.

Top