പൊക്കാളി കൃഷി സംരക്ഷിക്കണം ; പ്രതിഷേധവുമായി ആം ആദ്മി

കൊച്ചി: കീടനാശിനികളും രാസവളങ്ങളും ഉപയോഗിക്കാതെ നടത്തുന്ന ജൈവ പ്രാധാന്യമുള്ള പൊക്കാളി കൃഷിക്ക് ഭീഷണിയായി പറവൂര്‍ എഴിക്കരയില്‍ ഓഷ്യനെറിയം സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ ആം ആദ്മി പാര്‍ട്ടി രംഗത്ത്.

ഇതിന്റെ ഭാഗമായി ഓഗസ്റ്റ് 10 ന് ചാത്തനാട് കുഴപ്പനത്ത് പ്രതിഷേധ യോഗവും സെമിനാറും സംഘടിപ്പിച്ചു.

ഒരു വശത്ത് ഹരിത കേരള പദ്ധതിക്കായി കോടികള്‍ ചിലവിടുമ്പോള്‍, ചാത്തനാട് കുഴുപ്പനംആക്കപ്പാടംപൊക്കാളി പാടശേഖരങ്ങളില്‍ സ്വകാര്യ കമ്പനി ഓഷ്യനേറിയം നിര്‍മ്മിക്കാനുള്ള നീക്കത്തെ സര്‍ക്കാര്‍ അനുവദിച്ചു കൊടുക്കുകയാണെന്ന് പാര്‍ട്ട് കണ്‍വീനര്‍ സി ആര്‍ നീലകണ്ഠന്‍ പറഞ്ഞു.

കേരളത്തിന്റെ ജലം,ഭക്ഷണം,ആരോഗ്യം,തൊഴില്‍ തുടങ്ങിയ നിരവധി വിഷയങ്ങളില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നവയാണ് നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും. ഇവ സംരക്ഷിക്കുന്നതിന് വേണ്ടി2008ല്‍ സംസ്ഥാനത്തു ഒരു നിയമം പാസാക്കിയെങ്കിലും ഡാറ്റാബാങ്ക് പൂര്‍ത്തിയാക്കാത്തതു മൂലം ഇതുവരെ ഫലപ്രദമായി നടപ്പിലാക്കിയിട്ടില്ല. മാറി മാറി വരുന്ന സര്‍ക്കാരുകളിലും അവയെ നയിക്കുന്ന രാഷ്ട്രീയ കക്ഷികളിലും ഭൂമാഫിയകള്‍ക്കുള്ള സ്വാധീനം മൂലമാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും അധികൃതര്‍നെല്‍പ്പാടങ്ങളും തണ്ണീര്‍ത്തടങ്ങളും നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കുകയാണെന്നും ആം ആദ്മി ചൂണ്ടിക്കാട്ടി.

പ്രൊഫ: കെ അരവിന്ദാക്ഷന്‍, എം എന്‍ പിയെര്‌സന്‍, സി ആര്‍ നീലകണ്ഠന്‍, ഡോ: മന്‍സൂര്‍ ഹസ്സന്‍. മോഹനന്‍ പറവൂര്‍ എന്നിവര്‍ സംസാരിച്ചു.

Top