ആംബുലന്‍സായി ഉപയോഗിക്കാവുന്ന വാഹനം പൊമ്പിളൈ ഒരുമയ്ക്ക്കൈമാറാന്‍ ആം ആദ്മി

കൊച്ചി: ആംബുലന്‍സായി ഉപയോഗിക്കാവുന്ന വാഹനം മൂന്നാറിലെ പൊമ്പിളൈ ഒരുമയ്ക്ക് കൈമാറുമെന്ന് ആം ആദ്മി പാര്‍ട്ടി കേരള കണ്‍വീനര്‍ സീ.ആര്‍. നീലകണ്ഠന്‍.

തേയില കൊണ്ടുപോകുന്ന പിക്കപ്പുകളില്‍ ആണ് അവര്‍ ശവശരീരം കൊണ്ടുപോയിരുന്നത്. അതിനൊരു പരിഹാരം എന്ന നിലയിലാണ് ആം ആദ്മി പാര്‍ട്ടിയുടെ പ്രവാസി സംഘടനയായ ആവാസ് ആംബുലന്‍സ് കൂടിയായി ഉപയോഗിക്കാന്‍ കഴിയുന്ന വാഹനം അവര്‍ക്ക് കൈമാറണം എന്ന് തീരുമാനിച്ചത്.

അതിന്റെ ഭാഗമായുള്ള വാഹനത്തിന്റെ കൈമാറ്റ ചടങ്ങ് ജൂണ്‍ 27 നു വൈകിട്ട് 5.30നു മൂന്നാറില്‍ വച്ച് നടക്കുമെന്നും ഇത് കേരളത്തിലെ പുതിയ തൊഴിലാളി പ്രസ്ഥാനത്തിന് ആം ആദ്മി പാര്‍ട്ടി നല്‍കുന്ന പിന്തുണ കൂടിയാണെന്ന് നീലകണ്ഠന്‍ അറിയിച്ചു.

പൊമ്പിളൈ ഒരുമയ്ക്ക് ആരംഭകാലം മുതല്‍ ആം ആദ്മി പാര്‍ട്ടി പിന്തുണ നല്‍കിയിരുന്നു. അവരുടെ ശക്തമായ സമരം നടക്കുമ്പോഴും അതിനു ശേഷം എം എം മണി പൊമ്പിളൈ ഒരുമൈ സ്ത്രീകളെ അപഹസിച്ചപ്പോഴും എല്ലാം അവര്‍ക്കൊപ്പം ആം ആദ്മി ഒപ്പം നിന്നിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Top