തുള്ളല്‍ കലാകാരനായി ഇന്ദ്രന്‍സ് ;’ആളൊരുക്ക’ത്തിന്റെ ടീസര്‍ പുറത്തിറങ്ങി

aalorukkam-teaser

മാധ്യമപ്രവര്‍ത്തകനായ വി.സി അഭിലാഷ് ആദ്യമായി സംവിധാനവും രചനയും നിര്‍വഹിക്കുന്ന ആളൊരുക്കം ചിത്രത്തിന്റെ ടീസറെത്തി. ജോളിവുഡ് മൂവീസിന്റെ ബാനറില്‍ ജോളി ലോനപ്പനാണ് നിര്‍മ്മാണം.

തുള്ളല്‍ കലാകാരനായ പപ്പു പിഷാരടി എന്ന കഥാപാത്രത്തെയാണ് ഇന്ദ്രന്‍സ് അവതരിപ്പിക്കുന്നത്. ശ്രീകാന്ത് മേനോന്‍, അലിയാര്‍, വിഷ്ണു അഗസ്ത്യ, സീത ബാല, എസ്, ഷാജി ജോണ്‍, ശ്രീഷ്മ, ദീപക് ജയപ്രകാശ്, ബേബി ത്രയ, കലാഭവന്‍ നാരായണന്‍കുട്ടി, സജിത്ത് നമ്പ്യാര്‍, സജിത സന്ദീപ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

Top