ആധാര്‍ ബന്ധിപ്പിക്കല്‍: ഇടക്കാല ഉത്തരവിനായുള്ള ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും

aadhaar

ന്യൂഡെല്‍ഹി: ആധാര്‍ കേസില്‍ ഇടക്കാല ഉത്തരവിനായുള്ള ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ആധാറിന്റെ സ്വകാര്യത ചോദ്യം ചെയ്തുള്ള കേസില്‍ അന്തിമ വിധിയുണ്ടാകും വരെ ആധാര്‍ സ്റ്റേ ചെയ്യണം എന്നതാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക.

ആധാര്‍ സേവനം സ്റ്റേ ചെയ്യണം എന്നതിനൊപ്പം വിവിധ ആവശ്യങ്ങള്‍ക്കും സേവനങ്ങള്‍ക്കുമായി ആധാര്‍ ബന്ധിപ്പിക്കേണ്ടതിന്റെ സമയപരിധി നീട്ടണമെന്നും ഇടക്കാല ഉത്തരവിനായുള്ള ഹര്‍ജികളില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍ നിലവില്‍ അധാര്‍ ബാങ്ക് അക്കൗണ്ടുമായും വിവിധ സര്‍ക്കാര്‍ പദ്ധതികളുമായും ബന്ധിപ്പിക്കുന്നതിനുള്ള സമയ പരിധി ഡിസംബര്‍ 31 ല്‍ നിന്ന് അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ ആക്കി കേന്ദ്രം ഉത്തരവിറക്കിക്കഴിഞ്ഞു.

Top