ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ വിലക്കരുത്: ഹര്‍ജിയുമായി അഭിഭാഷകര്‍

aadhaar-card

ന്യൂഡെല്‍ഹി: ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ സര്‍ക്കാരിന്റെ ഒരു സേവനങ്ങളും വിലക്കരുതെന്ന് ആവശ്യപ്പെട്ട് സിപിഎമ്മിന്റെ അഭിഭാഷക സംഘടനയായ ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ സുപ്രീം കോടതിയെ സമീപിച്ചു.

രാജ്യത്തെ ഭൂരിഭാഗം കര്‍ഷകര്‍ക്കും ആധാര്‍ ഇല്ലെന്നും ആധാര്‍ നിര്‍ബന്ധമാക്കിയാല്‍ ഇവര്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ നിഷേധിക്കപ്പെടുമെന്നും ലോയേഴ്‌സ് യൂണിയന്‍ ഹര്‍ജിയില്‍ പറയുന്നു.

അതേസമയം ബാങ്ക് അക്കൗണ്ട്, പാന്‍കാര്‍ഡ് എന്നിവ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയ പരിധി കേന്ദ്രസര്‍ക്കാര്‍ അനിശ്ചിത കാലത്തേക്ക് നീട്ടി. ഇത് സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര ധനമന്ത്രാലയം പുറത്തിറക്കി. എന്നാല്‍ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി സര്‍ക്കാര്‍ നീട്ടിയിട്ടില്ല.

Top