ആദായ നികുതി റിട്ടേണുകൾ സമർപ്പിക്കാൻ ആധാർ നിർബന്ധമില്ലെന്ന് സുപ്രീം കോടതി

adhar-card

ന്യൂഡൽഹി: ആദായ നികുതി റിട്ടേണുകൾ സമർപ്പിക്കാൻ ആധാർ കാർഡ് നിർബന്ധമില്ലെന്ന് സുപ്രീം കോടതി.
ആധാര്‍ കാര്‍ഡ് ഉള്ളവര്‍ മാത്രം പാനുമായി ബന്ധിപ്പിച്ചാല്‍ മതിയെന്നും കോടതി അറിയിച്ചു.

ഇത് സംബന്ധിച്ച കേന്ദ്രസർക്കാർ ഉത്തരവ് ഭേദഗതി ചെയ്‌ത കോടതി ഇപ്പോൾ ആധാർ കാർഡില്ലാത്തവർക്കും ആദായ നികുതി റിട്ടേണുകൾ സമർപ്പിക്കാമെന്നും ഉത്തരവിട്ടു.

ജസ്‌റ്റിസുമാരായ എ.കെ.സിഖ്രി, അശോക് ഭൂഷൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധിപറഞ്ഞത്.

ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനും, പാൻ കാർഡിനും ആധാർ നിർബന്ധമാക്കിയതിനെ ചോദ്യം ചെയ്‌ത് നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ വിധി.

ആധാർ നിർബന്ധമല്ലെന്ന് ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയതിന് ശേഷവും സർക്കാർ കൊണ്ടുവന്ന നിയമഭേദഗതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സി.പി.ഐ നേതാവ് ബിനോയ് വിശ്വം ഹർജി നൽകിയത്.

Top