2017ലെ ഹിന്ദി വാക്കായി ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറി ആധാറിനെ തിരഞ്ഞെടുത്തു

aadhaar-card

ന്യൂഡല്‍ഹി: 2017ലെ ഹിന്ദി വാക്കായി ആധാറിനെ ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറി തിരഞ്ഞെടുത്തു. ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട് ഇന്ത്യയിലുണ്ടായ വിവാദങ്ങളാണ് ഈ വാക്കിനെ പ്രശസ്തമാക്കിയത്.

ജയ്പൂരില്‍ നടക്കുന്ന സാഹിത്യോത്സവത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് ‘ആധാര്‍’ എന്ന വാക്കിനെ തിരഞ്ഞെടുത്ത് പ്രഖ്യാപനം നടത്തിയത്.

ആധാറിനെ കൂടാതെ പ്രധാനമന്ത്രി തന്റെ പ്രസംഗത്തില്‍ ഉപയോഗിക്കാറുള്ള ‘മിത്രോം’, നോട്ട് നിരോധനത്തോടനുബന്ധിച്ച് സര്‍വ്വ സാധാരണമായിത്തീര്‍ന്ന ‘നോട്ട് ബന്ദി’, പശുവിന്റെ പേരില്‍ നടന്ന അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ പ്രചാരം നേടിയ ‘ഗോ രക്ഷക്’ തുടങ്ങിയ വാക്കുകളും പരിഗണിക്കപ്പെട്ടിരുന്നെങ്കിലും വിപുലമായ ചര്‍ച്ചയ്‌ക്കൊടുവില്‍ ആധാറിനെ തിരഞ്ഞെടുക്കുകയായിരുന്നെന്ന് സമിതിയില്‍ ഉള്‍പ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ സൗരഭ് ദ്വിവേദി വ്യക്തമാക്കി.

ഇതാദ്യമായാണ് ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറി ‘ഹിന്ദി വേഡ് ഓഫ് ദി ഇയര്‍’ തിരഞ്ഞെടുക്കുന്നത്.

Top