സുരാജ് വെഞ്ഞാറമൂട് ചിത്രം ‘ആഭാസം’; ആദ്യ ഗാനം പുറത്തിറങ്ങി

വാഗതനായ ജുബിത് നമ്രാഡത്ത് സംവിധാനം ചെയ്യുന്ന ചിത്രമായ ആഭാസത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ഊരാളി മ്യൂസിക് ബാന്‍ഡാണ് ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്. ആഭാസം വിഷു റിലീസായി തിയറ്ററുകളിലെത്തും.

ഒരു ബസിലെ യാത്രക്കാരുടെ ഇടയില്‍ വികസിക്കുന്ന കഥയാണ് ആഭാസം പറയുന്നത്. സുരാജ് വെഞ്ഞാറമൂട്, റിമ കല്ലിങ്കല്‍, ശീതള്‍ ശ്യാം എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. രാജീവ് രവിയുടെ കളക്ടീവ് ഫേസ് വണും സഞ്ജു ഉണ്ണിത്താന്റെ സ്പയര്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top