നൈജീരിയയില്‍ മുസ്ലീം ആരാധനാലയത്തിനു നേരെ ചാവേറാക്രമണം; പത്തു പേര്‍ മരിച്ചു

mosque

മൈദുഗുരി: നൈജീരിയയില്‍ മുസ്ലീം ആരാധനാലയത്തിനു നേരെയുണ്ടായ ചാവേറാക്രമണത്തില്‍ പത്തുപേര്‍ മരിച്ചു.

നൈജീരിയയിലെ വടക്കുകിഴക്കന്‍ നഗരമായ മൈദുഗുരിയില്‍ ആണ് സംഭവം. തിങ്കളാഴ്ച രാവിലെ പ്രാര്‍ഥനകള്‍ക്ക് എത്തിയവരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്.

വനിത ചാവേറുകളാണ് ആക്രമണം നടത്തിയതിന് പിന്നിലെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിള്‍ പ്രദേശത്തുണ്ടായ ആക്രമണങ്ങളില്‍ രണ്ടു കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നു.Related posts

Back to top