ബജാജില്‍ നിന്നും പുതിയൊരു താരം കൂടി വാഹന വിപണിയിലേക്ക്

പ്രമുഖ ടൂ വീലര്‍ നിര്‍മാതാക്കളായ ബജാജില്‍ നിന്നും പുതിയൊരു താരം കൂടി വാഹന വിപണി കീഴടക്കാന്‍ വരുന്നു. പള്‍സര്‍ എന്‍ എസ് 160 എന്ന തങ്ങളുടെ പുതിയ മോഡലിനെ കമ്പനി അവതരിപ്പിക്കുന്നതിനു മുന്‍പ് തന്നെ ക്യാമറകളുടെ മുന്നില്‍ പെട്ടിരുന്നു.

അടുത്തിടെ ബജാജ് പിന്‍വലിച്ച പള്‍സര്‍ എ എസ് 150 യുടെ പശ്ചാത്തലത്തിലാണ് പള്‍സര്‍ എന്‍ എസ് 160 എത്തുന്നത്. ശ്രേണിയില്‍ പള്‍സര്‍ 150 യ്ക്ക് മുകളിലായാകും എന്‍ എസ് 160 യുടെ സ്ഥാനം.

എന്‍ എസ് 200 ന് സമാനമായ രൂപഘടനയാണ് പുതിയ എന്‍ എസ് 160 യ്ക്ക് ലഭിച്ചിരിക്കുന്നതെന്ന് ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു. എന്‍ എസ് 200 മായി താരതമ്യം ചെയ്യുമ്പോള്‍, എന്‍ എസ് 160 യ്ക്ക് റിയര്‍ ബ്രേക്ക് നഷ്ടമാകുന്നു.

15 bhp കരുത്തും 14.6 nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍, 5 സ്പീഡ് ഗിയര്‍ബോക്‌സ് ഇടംപിടിക്കുന്നു. തുര്‍ക്കിയില്‍ ബജാജ് ഇതിനകം പള്‍സര്‍ എന്‍എസ് 160 യെ ലഭ്യമാക്കി കഴിഞ്ഞു.

ഫ്രണ്ട് എന്‍ഡില്‍ സിംഗില്‍ ചാനല്‍ എബിഎസോടെയും, റിയര്‍ എന്‍ഡില്‍ ഡ്രം ബ്രേക്ക് സെറ്റപ്പോടെയുമാണ് തുര്‍ക്കിയില്‍ എന്‍എസ് 160 എത്തുന്നത്.

അതേസമയം, ഇന്ത്യന്‍ അവതരണത്തില്‍ ചെലവ് ചുരുക്കലിന്റെ ഭാഗമായി എബി എസ് മോഡല്‍ നഷ്ടപ്പെട്ടേക്കാം. സുസൂക്കി ജിക്‌സര്‍, യമഹ fz FI v 2.0, ഹോണ്ട സിബി ഹോണറ്റ് 160 R എന്നിവരുമായാകും പള്‍സര്‍ എന്‍എസ് 160 മത്സരിക്കുക.

Top