യുപിയിലെ സ്വകാര്യ ആശുപത്രിയില്‍ വന്‍ തീപിടിത്തം ; നീണ്ട പരിശ്രമത്തിനു ശേഷം തീയണച്ചു

Blast

ലക്‌നൗ : യുപിയിലെ സ്‌കോപ് ആശുപത്രിയില്‍ വന്‍ തീപിടിത്തം. തീപിടിത്തത്തില്‍ ആര്‍ക്കും തന്നെ പൊള്ളലേറ്റിട്ടില്ല.

ലക്‌നൗവിലെ വൃന്ദാവന്‍ മേഖലയിലാണ് ഈ സ്വകാര്യആശുപത്രി സ്ഥിതി ചെയ്യുന്നത്.

തീ പടര്‍ന്നു പിടിക്കുന്ന സമയത്ത് അന്‍പതിലേറെ രോഗികളും അവരുടെ ഒപ്പമുണ്ടായിരുന്നവരും ആശുപത്രിയിലുണ്ടായിരുന്നുവെന്നാണ് വിവരം.

20 ലേറെ രോഗികള്‍ ഈ സമയത്ത് ഐസിയുവിലും ഉണ്ടായിരുന്നു.

ഒന്നിലേറെ അഗ്‌നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി മണിക്കൂറുകളോളം നീണ്ട പരിശ്രമിച്ചതിനു ശേഷമാണ് തീയണച്ചത്.

ഇവിടെ പ്രവേശിപ്പിച്ചിരുന്ന രോഗികളെ സമീപത്തുള്ള മറ്റ് ആശുപത്രികളിലേയ്ക്ക് മാറ്റിയതായും, സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.

Top