ആലപ്പുഴയില്‍ യുവതിയെ പീഡിപ്പിച്ച അയല്‍വാസി പിടിയില്‍

rape

ആലപ്പുഴ: യുവതിയെ പീഡിപ്പിച്ച അയല്‍വാസി പിടിയില്‍. അരൂര്‍ പഞ്ചായത്ത് ഇരുപത്തിയൊന്നാം വാര്‍ഡില്‍ കിഴക്കേവേലിക്കകത്ത് വിഷ്ണു (26) ആണ് അയല്‍വാസിയായ പെണ്‍കുട്ടിയെ വര്‍ഷങ്ങളായി പീഡിപ്പിച്ചെന്ന പരാതിയില്‍ പൊലീസ് കസ്റ്റഡിയിലായത്.

വര്‍ഷങ്ങളോളം പെണ്‍കുട്ടിയും പ്രതിയും പ്രണയത്തിലായിരുന്നു. ഇയാള്‍ പെണ്‍കുട്ടിയെ പല തവണ വീട്ടില്‍ വച്ച് പീഡനത്തിനിരയാക്കിയിട്ടുണ്ടെന്ന് പരാതിയില്‍ പറയുന്നു. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ ഇയാളുമായി ബന്ധമുണ്ടായിരുന്നു. പെണ്‍കുട്ടിയുടെ അച്ചനും അമ്മയും മരിച്ചതാണ്. കഴിഞ്ഞ ദിവസം മറ്റൊരു പെണ്‍കുട്ടിയെ വിഷ്ണു വിളിച്ചു വീട്ടില്‍ കൊണ്ടുവന്നു. ഈ വിവരം അറിഞ്ഞ പെണ്‍കുട്ടി ആത്മഹത്യ ചെയ്യുന്നതിനായി മണ്ണെണ്ണയുമായി വീട്ടില്‍ എത്തി. തുടര്‍ന്ന് പ്രദേശവാസികള്‍ പെണ്‍കുട്ടിയെ ആത്മഹത്യയില്‍ നിന്ന് പിന്തിരിപ്പിക്കുകയും വിവരം പൊലീസില്‍ അറിയിക്കുകയും ചെയ്തു. പ്രതിയെ ആലപ്പുഴ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Top