യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതായി പരാതി

youth congress

ആലപ്പുഴ: ആലപ്പുഴയിലെ യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതായി പരാതി.

യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മീനു ബിജുവിനാണ് ആക്രമണത്തില്‍ പരുക്കേറ്റത്.

ആലപ്പുഴ എസ്ഡി കോളേജില്‍ കെ എസ് യു വനിതാ നേതാവും യൂണിറ്റ് പ്രസിഡന്റുമായ ജെയിന്‍ മീരയ്ക്ക് മര്‍ദനമേറ്റതിനെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങവെയാണ് യൂത്ത് കോണ്‍ഗ്രസ് പുന്നപ്ര മണ്ഡലം പ്രസിഡന്റ് മീനു ബിജുവിന് ആലപ്പുഴ റെയില്‍വെ സ്റ്റേഷന് സമീപത്തു വച്ച്‌ മര്‍ദ്ദനമേറ്റത്.

ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മീനു ബിജുവിനെ പരിക്ക് ഗുരുതരമാണെന്ന് കണ്ടതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് തന്നെ മര്‍ദ്ദിച്ചതെന്ന് മീനു ബിജു പറഞ്ഞു. ആക്രമിച്ചവരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജനറല്‍ ആശുപത്രിയില്‍ നിന്ന് ഡിവൈഎസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

Top