അമേരിക്കയില്‍ മുസ്ലീം വിദ്യാര്‍ത്ഥിനിയോട് ഹിജാബ് എടുത്ത് മാറ്റാന്‍ ആവശ്യപ്പെട്ടതായി പരാതി

ന്യൂയോര്‍ക്ക്: അമേരിക്കയിലെ മിനിസോട്ട നഗരത്തിലെ ആപ്പിള്‍ വാലി സ്‌കൂളിലെ മുസ്ലീം വിദ്യാര്‍ത്ഥിനിയോട് ഹിജാബ് എടുത്ത് മാറ്റാന്‍ ആവശ്യപ്പെട്ടതായി പരാതി. വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ സ്‌കൂള്‍ അധികൃതര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.

ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനിയെ സഹപാഠികള്‍ ഭീകരവാദി എന്ന് വിളിച്ച് ആക്ഷേപിച്ചത് കേട്ട് സ്‌കൂള്‍ സെക്യൂരിറ്റി ജീവനക്കാരന്‍ കൈവിലങ്ങ് അണിയിക്കുകയും പെണ്‍കുട്ടിയോട് ഹിജാബ് എടുത്ത് മാറ്റാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

കുറ്റാരോപിതനായ സെക്യൂരിറ്റി ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തതായി സ്‌കൂളിന്റെ പ്രിന്‍സിപ്പല്‍ അറിയിച്ചു.

Top