പ്രീപെയ്ഡ് പ്ലാനുകളില്‍ 9 രൂപയുടെ ഫ്രീഡം ഓഫര്‍ പ്രഖ്യാപിച്ച് ബിഎസ്എന്‍എല്‍

BSNL

പുതിയ ഫ്രീഡം ഓഫര്‍ ഛോട്ടാ പാക്ക് അവതരിപ്പിച്ച് ബിഎസ്എന്‍എല്‍. 9 രൂപയുടെയും 29 രൂപയുടെയും രണ്ട് പ്ലാനുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. സ്വാതന്ത്രദിനത്തിനു മുന്നോടിയായാണ് ബിഎസ്എന്‍എല്‍ ഓഫര്‍ പ്രഖ്യാപിച്ചത്. ആഗസ്റ്റ് 10 മുതല്‍ ഓഫര്‍ ഇന്ത്യയില്‍ ലഭ്യമാകും.

9 രൂപ ഫ്രീഡം ഓഫറില്‍ അണ്‍ലിമിറ്റഡ് വോയ്‌സ് കോള്‍, 100 എസ്എംഎസ്, 2 ജിബി ഡാറ്റ എന്നിവ ലഭ്യമാണ്. ഒരു ദിവസത്തേക്കാണ് ഓഫര്‍ ലഭ്യമാകുക. ആഗസ്റ്റ് 10 മുതല്‍ 25 വരെയാണ് ഓഫറിന്റെ കാലാവധി.

29 രൂപയുടെ പാക്കില്‍ അണ്‍ലിമിറ്റഡ് വോയ്‌സ് കോള്‍, 2 ജിബി ഡാറ്റ, 100 എസ്എംഎസ് എന്നിവ 7 ദിവസത്തേക്ക് ലഭ്യമാകും. ഒരു ദിവസം 1 ജിബി ഡാറ്റയേ ഉപയോഗിക്കാന്‍ സാധിക്കൂ. ആഗസ്റ്റ് 25 വരെയാണ് ഈ പ്ലാനിന്റേയും കാലാവധി.

Top