യുപിയില്‍ എണ്‍പത്തഞ്ചുകാരിയെ ബലാത്സംഗത്തിന് ശേഷം കൊലപ്പെടുത്തി

BEAT

മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ 85 വയസുകാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തതിനു ശേഷം കൊലപ്പെടുത്തി.

വൃദ്ധയുടെ മൃതദേഹം കുത്തേറ്റ മുറിവുകളോടെ ആണ് കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂവെന്ന് പോലീസ് സര്‍ക്കിള്‍ ഓഫീസര്‍ എ.കെ.എസ്. പ്രതാപ് പറഞ്ഞു.

വൃദ്ധയുടെ കൊലപാതകത്തില്‍ രോഷാകുലരായ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. ഇതേത്തുടര്‍ന്നു മേഖലയില്‍ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി.

Top