അഭിനേതാക്കളില്ല, ഡയലോഗില്ല 8 മണിക്കൂർ ദൈർഘ്യമുള്ള ചലച്ചിത്രം ; കഥാപാത്രങ്ങൾ ആടുകൾ

ബാ ബാ ലാൻഡ് എന്ന ചിത്രം മറ്റു ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമാണ്. 8 മണിക്കൂർ ദൈർഘ്യമുള്ള ഈ ചിത്രത്തിലെ അഭിനേതാക്കൾ ‘ആടുകളാണ്’.

ഒരു പുൽത്തകിടിയിൽ മേയുന്ന ആടുകളാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. സാധാരണ ചിത്രത്തിൽനിന്നും വ്യത്യസ്തമായി ബാ ബാ ലാൻഡിനു വേഗത കുറവാണ്.

ഇതുവരെയുണ്ടായതിൽ ഡള്ളസ്റ്റ്‌ മൂവിയാണ് ബാ ബാ ലാൻഡെന്ന് അണിയറപ്രവർത്തകർ പറയുന്നു.ആടുകളുടെ നീണ്ട ചലന ഷോട്ടുകളാണ് ചിത്രത്തിലുള്ളത്.

ഇംഗ്ലണ്ടിലും, എക്‌സെസിലുമാണ്‌ ഈ ചിത്രം ചിത്രീകരിച്ചത്. ഡിജിറ്റൽ മെഡിറ്റേഷൻ എന്ന സ്ഥാപനത്തിന്റെ ഉടമയായ ക്ലാമാണ് ചിത്രം നിർമ്മിച്ചത്.

പ്രേക്ഷകർക്ക് വ്യത്യസ്തമായൊരു അനുഭവമായിരിക്കും ബാ ബാ ലാൻഡ്. ആടുകളെ എണ്ണാനും, കാണാനും താല്പര്യമുള്ളവർക്ക് ഈ ചിത്രം കാണാം എന്ന് നിർമാതാവ് പറയുന്നു.

രേഷ്മ പി.എം

Top