റോഹിങ്ക്യ ; ആറ് മാസങ്ങള്‍ക്ക് ശേഷവും ക്രൂര പീഡനങ്ങളുടെ ഓര്‍മ്മകള്‍ വേട്ടയാടുന്നുവെന്ന്

Rohingya

ധാക്ക : മ്യാൻമർ സൈന്യം നടത്തിയ വംശീയ കലാപത്തിൽ നേരിട്ട് വേദനകളുടെ ഓർമ്മയിൽ ഇന്നും ഭയത്തോടെയാണ് റോഹിങ്ക്യന്‍ ജനതകൾ ജീവിക്കുന്നത്. മ്യാൻമറിലെ വംശീയ കലാപം ഭയന്ന് ബംഗ്ലാദേശിലെത്തിയ റോഹിങ്ക്യന്‍ അഭയാർത്ഥികളിൽ പലരും ആക്രമണം ആരംഭിച്ച 6 മാസത്തിനു ശേഷവും ആ ദിനങ്ങളെ വ്യക്തമായി ഓർമ്മിക്കുന്നു.

ബംഗ്ലാദേശിലെ അവരുടെ വീടുകൾ പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ആഹാരങ്ങളിൽ അധികവും സഹായ സംഘങ്ങളിൽ നിന്നുമാണ് ലഭിക്കുന്നത്. ഇവരുടെ കുടുംബത്തിൽ ആർക്കും ജോലിയില്ല. ഓരോ ദിവസവും ഇവർ കാണുന്ന സ്വപ്‌നങ്ങൾ അവരെ ഭയപ്പെടുത്തുകയും ചെയ്യുന്നു.

എന്നാൽ മ്യാൻമറിൽ റോഹിങ്ക്യൻ ജനത നേരിട്ട ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ട് ബംഗ്ലാദേശിൽ എത്തിക്കഴിഞ്ഞപ്പോൾ അവർക്ക് ലഭിച്ചത് പറഞ്ഞറിയിക്കാൻ കഴിയാത്ത ആശ്വാസമാണ്. മ്യാൻമറിലെ റാഖൈൻ സംസ്ഥാനത്ത് നടന്ന വംശീയഹത്യ ഭയന്ന് ഏകദേശം ഏഴരലക്ഷത്തോളം റോഹിങ്ക്യൻ അഭയാർത്ഥികൾ ബംഗ്ലാദേശിൽ എത്തിച്ചേർന്നിട്ട്.

ഞങ്ങൾക്ക് ഇവിടെ സമാധാനം ഉണ്ടെന്നും ഒരിക്കലും ആരും ഞങ്ങളെ കൊല്ലാൻ ഇവിടെ വരില്ലെന്നും മുഹമ്മദ് അമാനുലാഹ് പറഞ്ഞു. മ്യാൻമറിൽ നിന്ന് ആക്രമണം ഭയന്ന് ഭാര്യയും മൂന്ന് കുട്ടികളുമടങ്ങുന്ന കുടുബത്തോടൊപ്പം ബംഗ്ലാദേശിൽ എത്തിയതാണ് മുഹമ്മദ് അമാനുലാഹ്. തീരനഗരമായ കോക്സ് ബസാറിന് പുറത്ത് കുറ്റ്പലംഗ് അഭയാർഥി ക്യാമ്പിലാണ് ഇവർ താമസിക്കുന്നത്.

Rohingya refugee

ആഗസ്റ്റ് 25 ന് മ്യാൻമറിലെ റോഹിങ്ക്യ കലാപകാരികൾ രാജ്യത്തെ നിരവധി സുരക്ഷാ പോസ്റ്റുകൾ ആക്രമിച്ചതോടെയാണ് റോഹിങ്ക്യൻ വംശഹത്യയ്ക്ക് തുടക്കമാകുന്നത്. റോഹിങ്ക്യ കലാപകാരികൾ കലാപകാരികളുടെ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു.

മണിക്കൂറുകൾക്കകം, മ്യാൻമർ സൈന്യത്തിന്റെയും ബുദ്ധമത വിഭാഗക്കാരുടെയും പ്രതികാര നടപടികൾ പൊട്ടിപ്പുറപ്പെട്ടു. റോഹിങ്ക്യന്‍ ഗ്രാമങ്ങളിലൂടെ രക്തരൂഷിതമായ ആക്രമണം നടത്തിയ മ്യാൻമർ പട്ടാളം ആയിരങ്ങളെ കൊല്ലുകയും സ്ത്രീകളെയും പെൺകുട്ടികളെയും ബലാത്സംഗം ചെയ്യുകയും, വീടുകളും, ഗ്രാമങ്ങളും അഗ്നിക്കിരയാക്കുകയും ചെയ്തു.

അക്രമത്തിൻറെ ആദ്യത്തെ മാസം പട്ടാളം ഏകദേശം 6,700 റോഹിങ്ക്യൻ ജനതകളെ കൊലപ്പെടുത്തി. ഇതിൽ 5 വയസിൽ താഴെയുള്ള 730 കുട്ടികളും ഉൾപ്പെടുന്നു. റോഹിങ്ക്യകള്‍ നേരിട്ട ഈ ആക്രമണത്തെ മുസ്ലിം ന്യൂനപക്ഷത്തിന്റെ വംശീയ ശുദ്ധീകരണമെന്ന് ഐക്യരാഷ്ട്രസഭയും യു.എസും വിശേഷിപ്പിച്ചിരുന്നു.

rohingya

റോഹിങ്ക്യൻ സമൂഹത്തിലെ സ്ത്രീകളോടും , കുട്ടികളോടും മ്യാൻമർ സൈന്യം നടത്തിയ ക്രൂരതകൾക്ക് എതിരെ രൂക്ഷമായ വിമർശനമാണ് മനുഷ്യാവകാശ സംഘടനകൾ ആരോപിച്ചിട്ടുള്ളത്.

എന്നാൽ ഈ വാദങ്ങളിൽ ഭൂരിപക്ഷം മ്യാൻമർ സർക്കാർ നിഷേധിച്ചിട്ടുണ്ട്. സൈന്യത്തിന്റെ പേരിൽ ആരോപിക്കുന്ന കുറ്റങ്ങൾക്ക് തെളിവുകൾ ഇല്ലെന്നാണ് മ്യാൻമർ സർക്കാർ നൽകുന്ന മറുപടി.

ക്രൂരതകളുടെ ആറ് മാസത്തിന് ശേഷം മ്യാൻമറിന് ആഗോളതലത്തിൽ നിന്ന് നേരിടേണ്ടി വന്ന സമ്മർദം കാരണം നവംബറിൽ റോഹിങ്ക്യകളെ ബംഗ്ലാദേശിൽ നിന്ന് തിരികെ സ്വീകരിക്കുന്നതിന് ഇരു രാജ്യങ്ങളും കരാറിൽ ഒപ്പുവെച്ചിരുന്നു. അതിന്റെ ഭാഗമായി നടപടികൾ സ്വീകരിക്കുകയാണ് ബംഗ്ലാദേശും മ്യാൻമറും ഇപ്പോൾ.

എന്നാൽ റോഹിങ്ക്യൻ ജനതകളോട് പ്രവർത്തിച്ച ക്രൂരതകളുടെ തെളിവുകൾ നശിപ്പിക്കാൻ പകുതി നശിച്ച റോഹിങ്ക്യൻ ഗ്രാമങ്ങളെ ഭരണകുടം പൂർണ്ണമായി ഇല്ലാതാക്കിയിരിക്കുകയാണിപ്പോള്‍ മ്യാൻമർ ഭരണകൂടമിപ്പോൾ. സാറ്റലൈറ്റ് ചിത്രങ്ങൾ ഭരണകൂടത്തിന്റെ ഈ പ്രവർത്തി സത്യമാണെന്ന് തെളിയിക്കുന്നുണ്ട്.

satellite_imagery_rohingya_village

മ്യാൻമർ ഞങ്ങൾക്ക് പൗരത്യം നൽകണം. അതാണ് ഞങ്ങളുടെ വീടെന്നും പൗരത്വം ഇല്ലാതെവന്നാൽ അവർ വീണ്ടും ഞങ്ങളെ അതിക്രൂരമായി ഉപദ്രവിക്കുകയും, കൊലപ്പെടുത്തുകയും ചെയ്യുമെന്ന് റോഹിങ്ക്യന്‍ അഭയാർത്ഥികൾ പറയുന്നു.

ഐക്യരാഷ്ട സഭയുടെ സംരക്ഷണയിൽ മാത്രമാണ് തിരികെ പോകാൻ സമ്മതിച്ചതെന്നും അല്ലങ്കിൽ ഞങ്ങൾ ഇവിടെ തന്നെ ജീവിക്കുമെന്നും അഭയാർത്ഥികൾ വ്യക്തമാക്കുന്നു. മ്യാൻമറിലെ ബുദ്ധമതക്കാരായ ഭൂരിഭാഗം ജനങ്ങളും റോഹിങ്ക്യയെ ഔദ്യോഗിക പൗരന്മാരയി കണക്കാക്കുന്നില്ല. അതിനാൽ അവർക്ക് അവർക്ക് തീവ്രമായ വിവേചനവും പീഡനവും നേരിടേണ്ടിവരുന്നു.

അന്താരാഷ്ട്ര തലത്തിൽ ഈ വിഷയത്തിൽ മ്യാൻമറിന് നിരവധി ആരോപണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ബംഗ്ലാദേശിൽ നിന്നും അനധികൃതമായി കുടിയേറ്റം ചെയ്തതായി ബുദ്ധമത ജനങ്ങൾ കരുതിപ്പോരുന്ന റോഹിങ്ക്യ കുടുംബങ്ങൾ തലമുറകളായി മ്യാൻമറിൽ ജീവിച്ചിരുന്നവരാണ്.

ബംഗ്ലാദേശിൽ നിന്ന് റോഹിങ്ക്യന്‍ ജനതകളെ തിരിച്ചയക്കുമ്പോൾ സ്വന്തം ഇഷ്ടപ്രകാരം മാതൃരാജ്യത്തേക്ക് മടങ്ങാൻ താൽപര്യമുള്ളവരെ മാത്രം മടക്കി അയച്ചാൽ മതിയെന്നാണ് ഐക്യരാഷ്ട്ര സഭ അറിയിച്ചിരിക്കുന്നത്.

Rohingya refugees

തിരികെ എത്തുന്ന റോഹിങ്ക്യൻ ജനങ്ങൾക്ക് നൽകുന്നത് സുരക്ഷിതമായ സംരക്ഷണമായിരിക്കണമെന്നും, അടിസ്ഥാനപരമായ അവരുടെ ആവിശ്യങ്ങൾ നടപ്പാക്കാൻ കഴിയുമെന്ന് ഉറപ്പ് നൽകണമെന്നും ലോക മനുഷ്യവകാശ സംഘടനകൾ ആവിശ്യപ്പെട്ടിട്ടുണ്ട്.

ക്യാമ്പുകളിൽ ജീവിക്കുന്ന കുട്ടികൾ വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്. അവരുടെ ആരോഗ്യം ദിനപ്രതി വഷളാകുകയാണ്. മാത്രമല്ല ക്യാമ്പുകളിൽ വൃത്തിഹീനമായ അന്തരീക്ഷം ഉള്ളതിനാൽ പകർച്ചവ്യാധികൾ പടർന്ന് പിടിക്കുന്നുണ്ട്.

സ്ഥിതിഗതികൾ കൂടുതൽ വിലയിരുത്തി മഴക്കാലം ആരംഭിക്കുന്നതിന് മുൻപ് ഇവർക്കായി സുരക്ഷിതവും, ഉറപ്പുള്ളതുമായ അഭയകേന്ദ്രങ്ങൾ നിർമ്മിക്കാൻ ബംഗ്ലാദേശ് ഭരണകൂടം നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ബംഗ്ലാദേശിന്റെ പ്രവർത്തനങ്ങൾക്ക് സഹായവുമായി ഐക്യരാഷ്ട സഭയുടെ സംഘവും, മനുഷ്യാവകാശ സംഘടനകളും രംഗത്തുണ്ട്.

റിപ്പോർട്ട് : രേഷ്മ പി.എം

Top