5400 cr black seized after note ban

ന്യൂഡല്‍ഹി: രാജ്യത്ത് നോട്ട് നിരോധനത്തിന് ശേഷം ജനുവരി 10-ാം തിയതി വരെ പിടിച്ചെടുത്തത് 5400 കോടിയുടെ കള്ളപ്പണമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇത് വ്യക്തമാക്കിക്കൊണ്ട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.

വിവിധ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങളും പിടിച്ചെടുത്ത തുകയും കേന്ദ്ര ധനമന്ത്രാലയം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്. നോട്ട് അസാധുവാക്കല്‍ നടപ്പാക്കിയ നവംബര്‍ 8 മുതല്‍ ജനുവരി 10 വരെ ആദായ നികുതി വകുപ്പ് 1100ലധികം പരിശോധനകളാണ് നടത്തിയതെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.

സംശയകരമായ രീതിയില്‍ കണ്ടെത്തിയ ബാങ്ക് അക്കൗണ്ടുകള്‍ക്ക് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. പിടിച്ചെടുത്ത കള്ളപ്പണത്തില്‍ 110 കോടിയുടെ പുതിയ നോട്ടുകളാണ്.

Top