അഫ്ഗാനിസ്ഥാനിൽ ഹെലികോപ്റ്റർ തകർന്ന് അപകടം ; 5 പേർക്ക് പരുക്കേറ്റു

കാബൂൾ : അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ ഹെലികോപ്റ്റർ തകർന്ന് അപകടം. അപകടത്തിൽ 5 പേർക്ക് പരുക്കേറ്റു. റിപ്പോർട്ടുകൾ പ്രകാരം നഗരത്തിലെ ഖാംബർ സ്ക്വയറിനു സമീപം മാർഷൽ ഫഹീം മിലിറ്ററി അക്കാദമിയിലാണ് ഹെലികോപ്റ്റർ തകർന്നു വീണത്.

സൈനിക അക്കാദമിയിൽ നിന്ന് ഹെലികോപ്റ്റർ ടേക്ക് ഓഫ് ചെയ്ത നിമിഷങ്ങൾക്കുളിൽ തകരുകയായിരുന്നു, അപകടത്തിൽപ്പെട്ട 5 പേരും സുരക്ഷിതരാണെന്നും ഇവർ വിദേശികളാണെന്നും പ്രതിരോധ മന്ത്രാലയ വക്താവ് ദാവത് വാസിരി പറഞ്ഞു. അക്കാദമിയിലെ നിർമ്മണ സൈറ്റിൽ സഹായിക്കുന്ന ഹെലികോപ്റ്റർ സ്വകാര്യ കമ്പനിയുടെ ഉടമസ്ഥയിലാണ് ഉള്ളത്.

Top