രാജ്യത്ത് അവിവാഹിതരായ മുഖ്യമന്ത്രിമാര്‍ അഞ്ചു പേര്‍, മൂന്നു പേരും ബി ജെ പിക്കാര്‍

unnamed (3)

ന്യൂഡല്‍ഹി: മുഖ്യമന്ത്രിമാരുടെ എണ്ണത്തില്‍ മാത്രമല്ല, അവിവാഹിതരുടെ കാര്യത്തിലും മുന്നില്‍ ബിജെപി തന്നെ.

ബിജെപി ഭരണം പിടിച്ച ഏഴു സംസ്ഥാനങ്ങളില്‍ മൂന്നിടത്തും അവിവാഹിതരാണ് മുഖ്യമന്ത്രിമാര്‍.

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ്, ഹരിയാനയില്‍ മനോഹര്‍ ലാല്‍ ഖട്ടര്‍, അസംമില്‍ സര്‍ബാനന്ദ സോനോവാള്‍ എന്നിവരാണ് ബിജെപി ക്കാരായ അവിവാഹിത മുഖ്യമന്ത്രിമാര്‍.ആര്‍ എസ് എസ് തത്വശാസ്ത്രം പൂര്‍ണ്ണമായും ജീവിതത്തില്‍ നടപ്പാക്കുന്നവരാണിവര്‍.

യു പി മുഖ്യമന്ത്രിയായി ഇപ്പോള്‍ തിരഞ്ഞെടുക്കപ്പെട്ട ആദിത്യനാഥ് കിഴക്കന്‍ യുപിയിലെ ഗോരഖ്‌നാഥ് മഠാധിപതി കൂടിയാണ്. ഉത്തരാഖണ്ഡിലെ രജപുത്രനുമാണ്.

ബിജെപി ക്കാരല്ലാത്ത മറ്റ് രണ്ട് അവിവാഹിത മുഖ്യമന്ത്രിമാര്‍ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായികും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമാണ്.Related posts

Back to top