ആരും നല്‍കാത്ത കിടിലന്‍ ഓഫറുമായി ബിഎസ്എന്‍എല്‍, ദിവസം 4 ജി.ബി !

bsnl

കൊല്ലം: പ്രതിദിനം നാലു ജിബി വരെ സൗജന്യ ഡേറ്റ നല്‍കുന്ന വമ്പന്‍ ഓഫറുമായി ബിഎസ്എന്‍എല്‍.

444 രൂപയ്ക്കാണ് ദിവസം നാലു ജിബി നല്‍കുന്ന ഓഫര്‍. നിലവില്‍ ഒരു മൊബൈല്‍ സേവന ദാതാവും ഒരു ദിവസം ഇത്രയും ജിബി സൗജന്യമായി നല്‍കുന്നില്ല. നാളെ മുതല്‍ ഓഫര്‍ നിലവില്‍ വരുമെന്നു ബിഎസ്എന്‍എല്‍ അറിയിച്ചു.

പ്ലാനിന്റെ വാലിഡിറ്റി 90 ദിവസമായിരിക്കും. രാജ്യവ്യാപകമായി നടപ്പാക്കുന്ന ഓഫറിനായി കേരളത്തിലെ നിലവിലുള്ള 444 രൂപയുടെ ഓഫര്‍ പുനഃക്രമീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതോടൊപ്പം ഇപ്പോള്‍ നിലവിലുള്ള ഓഫറുകളില്‍ ചെറിയ മാറ്റവും ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ദിവസം മൂന്നു ജിബി സൗജന്യ ഡേറ്റ അനുവദിക്കുന്ന ട്രിപ്പിള്‍ ഏയ്‌സ് 333 ഓഫറിന്റെ കാലാവധി 90 ദിവസത്തില്‍ നിന്ന് 60 ആക്കി കുറച്ചിട്ടുണ്ട്. കൂടാതെ 179 രൂപയ്ക്കു 23,800 സെക്കന്‍ഡ് ഏതു നെറ്റ്വര്‍ക്കിലേക്കും 30 ദിവസം സൗജന്യ കോള്‍ അനുവദിക്കുന്ന പുതിയ ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇപ്പോഴുള്ള 159 രൂപയുടെ വോയിസ് പ്ലാനിന്റെ കാലാവധി 30-ല്‍ നിന്ന് 28 ആക്കി കുറച്ചിട്ടുണ്ട്. 20300 സെക്കന്‍ഡ് ഏതു നെറ്റ്വര്‍ക്കിലേക്കും സൗജന്യ വിളി അനുവദിക്കുന്നതാണ് ഈ ഓഫര്‍.

Top