സൈന്യത്തിന് കരുത്തു പകരാന്‍ 48 റഷ്യന്‍ ഹെലികോപ്റ്ററുകള്‍ ഇന്ത്യയിലേക്ക് എത്തുന്നു

മോസ്‌കോ: സൈന്യത്തിന് കരുത്തു പകരാന്‍ ഇന്ത്യയിലേക്ക് 48 റഷ്യന്‍ ഹെലിക്കോപ്റ്ററുകള്‍ എത്തുന്നതായി റിപ്പോര്‍ട്ട്.

ഈ വര്‍ഷം അവസാനത്തോടെ 48 റഷ്യന്‍ നിര്‍മിത മി-17 ഹെലികോപ്റ്ററുകള്‍ ഇന്ത്യയ്ക്ക് കൈമാറുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

നിലവില്‍ ഇന്ത്യയ്ക്ക് ഈ വിഭാഗത്തില്‍പ്പെട്ട 300ലധികം ഹെലിക്കോപ്റ്ററുകളുണ്ട്. സൈനിക നീക്കത്തിനും അതിര്‍ത്തികളില്‍ നിരീക്ഷണത്തിനും അപകട സമയങ്ങളിലും മികച്ച പ്രവര്‍ത്തനം കാഴ്ച വെക്കാന്‍ ഇവയ്ക്കാകും.

മി-17 ഹെലിക്കോപ്റ്ററുകള്‍ക്കു പുറമെ സുഖോയ് എസ്.യു 30 വിമാനങ്ങള്‍ നവീകരിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും ഇന്ത്യയുമായി നടക്കുന്നുണ്ടെന്ന് ഏഷ്യന്‍ ആയുധ കയറ്റുമതി കമ്പനിയായ റോസോബോറോണ്‍ എക്‌സ്‌പോര്‍ട്ട് തലവന്‍ അലക്സാണ്ടര്‍ മിഖേവ് പറഞ്ഞു.

സൈനിക ഉപകരണങ്ങള്‍ നിര്‍മിക്കാനുള്ള ഇന്ത്യയുടെ ശേഷിയെ റഷ്യ പരിഗണിക്കുന്നുണ്ടെന്നും ‘മേക്ക് ഇന്‍ ഇന്ത്യ’ മികച്ച പദ്ധതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top