ഒഡീഷയിലെ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ നിന്നും 45 ലക്ഷം രൂപ കവര്‍ന്നു

iob

റോര്‍കേല: ഒഡീഷയിലെ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ നിന്നും 45 ലക്ഷം രുപ കവര്‍ന്നു. ഒഡീഷയിലെ മദുസൂധന്‍ മാര്‍ഗ് ഏരിയയിലെ ബാങ്കിലാണ് കൊള്ള നടന്നത്. ചൊവ്വാഴ്ച രാവിലെ തോക്കുമായെത്തിയ മോഷ്ടാക്കള്‍ ക്യാഷറെ തോക്കിന്‍ മുന്നില്‍ നിര്‍ത്തിയ ശേഷം പണം കവരുകയായിരുന്നു.

മോഷ്ടാക്കള്‍ ബാങ്കിലേക്ക് പ്രവേശിക്കുമ്പോള്‍ സുരക്ഷാ ഉദ്യോഗസഥര്‍ ഉണ്ടായിരുന്നില്ല എന്നാണ് വിവരം. ബാങ്കിലെ എല്ലാ ജീവനക്കാരെയും ബന്ദികളാക്കിയ ശേഷമായിരുന്നു മോഷ്ടാക്കള്‍ മോഷണം നടത്തിയതെന്നും തോക്കുമായി അവര്‍ ഏഴ് എട്ട് പേരുണ്ടായിരുന്നുവെന്നും ബാങ്കിലെ ചീഫ് മാനേജര്‍ സഞ്ജയ് കുമാര്‍ പറഞ്ഞു.

മോഷ്ടാക്കളില്‍ ഒരാള്‍ ഹെല്‍മറ്റ് ധരിച്ചിരുന്നതായും എന്നാല്‍ മറ്റുള്ളവരുടെ മുഖം സി സി ടി വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ബാങ്കിലെ സ്ര്‌ടോങ് റൂമിന്റെ താക്കോലാണ് മോഷ്ടാക്കള്‍ ആദ്യം പിടിച്ചു വാങ്ങിയതെന്നും മോഷ്ടിച്ചയുടന്‍ അവര്‍ ഇവിടം വിട്ടു പോയതായാണ് വിവരമെന്നും റോര്‍കേല എസ് പി ഡോ ഉമ ശങ്കര്‍ ഡാഷ് പറഞ്ഞു.

Top