മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന നാലുമാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ച് കൊന്നു

ഇന്‍ഡോര്‍ (മധ്യപ്രദേശ്): മാതാപിതാക്കള്‍ക്കൊപ്പം തെരുവില്‍ ഉറങ്ങിക്കിടന്ന എട്ടു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പീഡിപ്പിച്ചു കൊലപ്പെടുത്തി. ഇന്‍ഡോറിലെ രാജ്‌വാഡ കോട്ടയ്ക്ക് സമീപമാണ് സംഭവം. തെരുവില്‍ ഉറങ്ങിക്കിടന്ന ബലൂണ്‍ കച്ചവടക്കാരുടെ മകളെയാണ് തട്ടിയെടുത്തുകൊണ്ടുപോയി പീഡിപ്പിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം.

കുട്ടിയെ തട്ടിയെടുത്ത ശേഷം 50 മീറ്റര്‍ മാറി ഒരു കെട്ടിടത്തിന്റെ ബേസ്‌മെന്റില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന സുനില്‍ ഭീല്‍ എന്ന 21 കാരനെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കുട്ടിയുടെ മാതാപിതാക്കളുമായി ഇയാള്‍ക്ക് പരിചയമുണ്ട്. ഇവര്‍ക്ക് സമീപമാണ് ഇയാളും ഉറങ്ങിയിരുന്നത്.

കുട്ടിയുടെ തലയിലും സ്വകാര്യഭാഗങ്ങളിലും മുറിവേറ്റ പാടുകളുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.

Top