യുപിയില്‍ ടാങ്കര്‍ ട്രക്ക് ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചു കയറി നാലു മരണം

accident

ലക്‌നോ: ഉത്തര്‍പ്രദേശില്‍ അമിത വേഗതയിലെത്തിയ ടാങ്കര്‍ ട്രക്ക് നിയന്ത്രണം വിട്ട് വഴിയാത്രക്കാരുടെ ഇടയിലേക്ക് ഇടിച്ചു കയറി നാലു മരണം, നാലു പേര്‍ക്ക് പരിക്ക്. വൃന്ദാവന്‍ കോട്വാലി പൊലീസ് സ്റ്റേഷനു സമീപമാണ് അപകടമുണ്ടായത്.

പൊലീസ് റിക്രൂട്ട്‌മെന്റ് പരീക്ഷ എഴുതാനെത്തിയ മൂന്നു പേരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. മരിച്ച മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തില്‍ പരിക്കേറ്റവരെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പൊലീസ് അറിയിച്ചു.

Top