94 മീറ്റര്‍ ആഴത്തിലുള്ള ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷന്‍ നിര്‍മിക്കാനൊരുങ്ങി ചൈന

ബെയ്ജിംഗ്: ചൈനയിലെ ചോങ്കിംഗ് മുനിസിപ്പാലിറ്റിയില്‍ 94 മീറ്റര്‍ ആഴത്തിലുള്ള ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷന്‍ നിര്‍മിക്കാനൊരുങ്ങി ചൈന.

ചോങ്കിംഗിലെ ഹോംഗ്തുഡിയില്‍ 60 മീറ്റര്‍ ആഴത്തിലുള്ള സ്റ്റേഷനില്‍ നിന്നു മെട്രോ ലൈന്‍ 94 താഴ്ചയുള്ള സ്റ്റേഷനിലേക്ക് നീട്ടും. ഇതോടെ ഇത് രാജ്യത്തെ ഏറ്റവും ആഴത്തിലുള്ള മെട്രോ സംവിധാനമാകും.

പുതിയ സ്റ്റേഷന്റെ പ്ലാറ്റ്‌ഫോമില്‍ നിന്ന് പുറത്തെത്താന്‍ 94 എലിവേറ്റര്‍ വേണമെന്നാണ് കണക്കാക്കുന്നത്. ഹോംഗ്തുഡി സ്റ്റേഷനില്‍ ഇപ്പോള്‍ 32 എലിവേറ്ററുകളുണ്ട്. ഇത് 91 ആയി ഉയര്‍ത്താനാണ് അധികൃതരുടെ തീരുമാനം. ഈ വര്‍ഷം അവസാനത്തോടെ ഭൂഗര്‍ഭ സ്റ്റേഷന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

യാത്രാ ദൈര്‍ഘ്യം കുറയ്ക്കാനാണ് ചൈനീസ് സര്‍ക്കാര്‍ ഭൂഗര്‍ഭ റെയില്‍വേ ലൈനിന്റെ നീളം കൂട്ടുന്നത്. പരിസ്ഥിതിക്ക് കോട്ടം തട്ടാതെ സ്റ്റേഷന്‍ നിര്‍മിക്കുക എന്നതാണ് വെല്ലുവിളി.

Top