30% branches are closed in sbi

മുംബൈ: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 30 ശതമാനത്തോളം ശാഖകള്‍ പൂട്ടുകയോ സ്ഥാനംമാറ്റുകയോ ചെയ്‌തേക്കുമെന്ന് സൂചന.

ഉപഭോക്താക്കളുടെ സൗകര്യം കണക്കിലെടുത്താണ് എറ്റിഎമ്മുകള്‍ ശാഖകള്‍ എന്നിവയുടെ സ്ഥാനംമാറ്റുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. ആഗോള കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ മകിന്‍സിയുടെ ഉപദേശപ്രകാരമാണ് ഈ നടപടി.

ചെലവ് ചുരക്കുന്നതിന്റെ ഭാഗമായി ഈയിടെ ബാങ്ക് 400 ശാഖകള്‍ പൂട്ടുകയോ സ്ഥാനംമാറ്റുകയോ ചെയ്തിരുന്നു. ബാങ്കിന് നിലവില്‍ 16,784 ശാഖകളാണുള്ളത്.

അസോസിയേറ്റ് ബാങ്കുകളുടെ 6,978 ശാഖകള്‍കൂടി നടപ്പ് സാമ്പത്തിക വര്‍ഷം അവസാനത്തെട നടക്കുന്ന ലയനത്തോടെ എസ്ബിഐയുടെ ഭാഗമാകും.

നിലവില്‍ 50 മീറ്റര്‍ മുതല്‍ ഒരു കിലോമീറ്റര്‍വരെ ചുറ്റളവിലുള്ളിലുള്ള ശാഖകള്‍ നിലനിര്‍ത്തണമോയെന്നാകാര്യമാണ് പരിശോധിക്കുക. ശാഖകള്‍വഴി ലഭിക്കുന്ന ബിസിനസുകൂടി പരിഗണിച്ചായിരിക്കും ശാഖകള്‍ നിലനിര്‍ത്തുന്നകാര്യം തീരുമാനിക്കുക.

Top