അഫ്ഗാനിസ്ഥാനില്‍ ആക്രമണം, മൂന്നു അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടു

വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ ആക്രമണത്തില്‍ മൂന്നു അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേറ്റു. ഇത് സംബന്ധിച്ച് പെന്റഗണ്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍ എങ്ങനെ കൊല്ലപ്പെട്ടുവെന്നതിനെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സംഭവത്തെ കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് പെന്റഗണ്‍ അറിയിച്ചു.

അച്ചിന്‍ ജില്ലയിലെ വച്ചുണ്ടായ ആക്രമണത്തിലാണ് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതെന്ന് നന്‍ഗര്‍ഹര്‍ പ്രവിശ്യയുടെ പ്രോവിഷ്യല്‍ ഗവര്‍ണറുടെ വക്താവ് അറ്റഹുള്ള ഖോംഗാനി പറഞ്ഞു. അഫ്ഗാന്‍ സൈനികന്റെ ആക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. ഇയാളും കൊല്ലപ്പെട്ടതായി അഫ്ഗാന്‍ അധികൃതര്‍ അറിയിച്ചു.

താബിബാന്‍ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. താലിബാന്‍ അനുഭാവിയായ അഫ്ഗാന്‍ സൈനികന്റെ ആക്രമണത്തിലാണ് സൈനികര്‍ കൊല്ലപ്പെട്ടതെന്ന് ഭീകര സംഘടനയുടെ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു.

Top