കശ്മീരില്‍ ഏറ്റുമുട്ടല്‍, മൂന്ന് ലഷ്‌കര്‍ ഭീകരരെ സുരക്ഷാസേന വധിച്ചു

kashmir

കശ്മീര്‍: കശ്മീരില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ലഷ്‌കറെ ത്വയ്ബ ഭീകരര്‍ കൊല്ലപ്പെട്ടു.

കാകപോറയിലും പുല്‍വാമയിലുമാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരരുടെ കൈയില്‍ നിന്നും രണ്ടു റൈഫിളും കണ്ടെത്തി. ബുധനാഴ്ച രാത്രിയില്‍ തുടങ്ങിയ ഏറ്റുമുട്ടല്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് അവസാനിച്ചത്.

അതിര്‍ത്തി മേഖലയിലെ വിവിധയിടങ്ങളില്‍ കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായ സംശയത്തെ തുടര്‍ന്ന് സുരക്ഷാസേന തെരച്ചില്‍ നടത്തുകയാണ്. ബുധനാഴ്ച രാവിലെ ബാരമുള്ള ജില്ലയിലെ സോപോറില്‍ ഏറ്റമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു.

Top