യെദ്യൂരപ്പയുടെ മകന്‍ രാഘവേന്ദ്രയുടെ കാറിടിച്ച് 24കാരന്‍ കൊല്ലപ്പെട്ടു

ബെംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ മകന്‍ രാഘവേന്ദ്രയുടെ കാറിടിച്ച് 24കാരന്‍ കൊല്ലപ്പെട്ടു.

ഓട്ടോറിക്ഷയില്‍ നിന്നിറങ്ങിയ യുവാവിനെ രാഘവേന്ദ്രയുടെ എസ്‌യുവി ഇടിക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ അറിയിച്ചു.

കര്‍ണാടകയിലെ മദ്ദപുരയിലാണ് സംഭവം. മരിച്ചയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ശിക്കാരിപുര മണ്ഡലത്തിലെ എംഎല്‍എയാണ് രാഘവേന്ദ്ര.

അപകടത്തിന്റെ പശ്ചാത്തലത്തില്‍ രാഘവേന്ദ്രയ്‌ക്കെതിരെ പൊലീസ്‌ കേസെടുത്തിട്ടുണ്ട്.

Top