ഉപഭോക്താക്കളെ നിരാശയിലാഴ്ത്തി വാട്ട്‌സാപ്പ്‌ ; പാതിവഴിയില്‍ കുടുങ്ങി ആശംസകള്‍

whatsapp

കോഴിക്കോട്: ജനപ്രിയ മെസേജിങ് ആപ്പുകളില്‍ ഒന്നാം സ്ഥാനത്താണ് വാട്ട്‌സാപ്പ്. എന്നാല്‍  ഉപഭോക്താക്കളുടെ മനസ്സിനെ നിരാശപ്പെടുത്തുകയാണ് ആപ്ലിക്കേഷന്‍ ചെയ്തത്.

പുതുവര്‍ഷം പിറന്നപ്പോള്‍ വാട്ട്‌സാപ്പ് പണിമുടക്കി.  സാങ്കേതിക തകരാര്‍ മൂലം ഒരുമണിക്കൂറിലധികമാണ് സന്ദേശങ്ങള്‍ കൈമാറാനാകാതെ വാട്ട്‌സാപ്പ് നിലച്ചുപോയത്.

തിങ്കളാഴ്ച പുലര്‍ച്ച ഒരു മണിയോടെയാണ് തകരാര്‍ പരിഹരിച്ചത്. ഇന്ത്യ, മലേഷ്യ, യു.എസ്.എ, ബ്രസീല്‍, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലുള്ള കോടികണക്കിന് ഉപഭോക്താക്കളാണ് ഇതുമൂലം നിരാശയിലായത്.

Top