22 year old arrested in greater noida for facebook post on yogi adityanath

നോയിഡ: യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ആക്ഷേപിച്ച് ഫേസ്ബുക്ക്‌ പോസ്റ്റിട്ട യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

നോയിഡ സ്വദശി റാഹത്ത് ഖാന്‍ എന്നയാളെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. യോഗി ആദിത്യനാഥ് രൂപം കൊടുത്ത ഹിന്ദു യുവ വാഹിനിയെന്ന സംഘടനയുടെ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്

അപകീര്‍ത്തിപരമായ അടിക്കുറിപ്പോട് കൂടി ആദിത്യനാഥിന്റെ മോര്‍ഫ് ചെയ്ത ഫോട്ടോ റാഹത്ത് ഖാന്റെ ഫേസ്ബുക്ക് വാളില്‍ പോസ്റ്റ് ചെയ്‌തെന്നാണ് പരാതി. വ്യാഴാഴ്ച വൈകീട്ടാണ് ദനാകൂര്‍ പൊലീസ് റാഹത്ത് ഖാനെ അറസ്റ്റ് ചെയ്തത്. ദനാകൂറില്‍ ഒരു പബ്ലിക് യൂട്ടിലിറ്റി സെന്ററില്‍ ജോലി ചെയ്യുകയാണ് ഇയാള്‍.

അതേ സമയം തന്റെ മകന്‍ നിരപരാധിയാണെന്ന് അവകാശപ്പെട്ട് റാഹത്ത് ഖാന്റെ മാതാവ് രംഗത്തെത്തി. തങ്ങളുടെ കുടുംബം നിരവധി സമൂഹ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരാണ്. ത്വലാഖ് വിഷയം ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് പ്രധാനമന്ത്രിയെ വാഴ്ത്തുവരാണെന്നും അവര്‍ പറഞ്ഞു.

തന്റെ മകന്റെ ഫേസ്ബുക്ക് പാസ്‌വേഡും ഐഡിയും ഭൂമാഫിയാ സംഘം മോഷ്ടിച്ച് പോസ്റ്റിട്ടതാണെന്നും അവര്‍ ആരോപിച്ചു.

മുഖ്യമന്ത്രി സ്ഥാനമേറ്റെടുത്ത ശേഷം യോഗി ആദിത്യനാഥിനെതിരെ ആക്ഷേപകരമായ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിനും പ്രചരിപ്പിച്ചതിനും മറ്റും ഇതിനകം നാലു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Top