സര്‍ക്കാര്‍ വെബ്‌സൈറ്റുകളിലൂടെ ആധാര്‍ വിവരങ്ങള്‍ പരസ്യപ്പെട്ടതായി യുഐഡിഎഐ

ന്യൂഡല്‍ഹി: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഇരുന്നൂറിലധികം വെബ്‌സൈറ്റുകളിലൂടെ ആധാര്‍ വിവരങ്ങള്‍ പരസ്യപ്പെട്ടതായി യൂണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിട്ടി ഓഫ് ഇന്ത്യ (യുഐഡിഎഐ).

വിവരവകാശ നിയമം പ്രകാരം നല്‍കിയ അപേക്ഷയിലാണ് യുഐഡിഎഐയുടെ വെളിപ്പെടുത്തല്‍.

എന്നാല്‍ വിവരങ്ങള്‍ പരസ്യപ്പെടുത്തില്ലെന്ന കരാര്‍ ലംഘനം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ആധാര്‍ വിവരങ്ങള്‍ ഈ വെബ്‌സൈറ്റുകളില്‍ നിന്നും യുഐഡിഎഐ നീക്കം ചെയ്തതായി വിവരാവകാശ രേഖ വ്യക്തമാക്കുന്നു.

എന്നാല്‍ എപ്പോഴാണ് വിവരങ്ങള്‍ ചോര്‍ന്നതെന്ന് യുഐഡിഎഐ വ്യക്തമാക്കിയില്ല.

ഇതില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റും ഉള്‍പ്പെടും.

വ്യക്തികളുടെ പേര്, വിലാസം, മറ്റ് പ്രാഥമിക വിവരങ്ങള്‍ തുടങ്ങിയവയ്‌ക്കൊപ്പം ആധാര്‍ നമ്പറും പരസ്യപ്പെടുത്തിയിട്ടുണ്ട്.

വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ സുരക്ഷിതമാക്കി വെയ്ക്കാന്‍ യുഐഡിഎഐക്ക് വളരെ ശക്തവും നൂതനവുമായി സുരക്ഷാ സംവിധാനങ്ങളാണുളളത്. തുടര്‍ച്ചയായ നിരീക്ഷണങ്ങളിലൂടേയും നിയന്ത്രണങ്ങളിലൂടേയും വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നുണ്ടെന്നും യുഐഡിഎഐ അറിയിച്ചു.

Top