സിറിയയിലെ വിമത കേന്ദ്രത്തിൽ ആക്രമണം; 21 പേർ കൊല്ലപ്പെട്ടു

ഡമാസ്കസ്: സിറിയയിലെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഇഡ്ലിബിലുണ്ടായ ആക്രമണത്തിൽ 21 അഹ്റർ അൽ-ഷാം വിമതർ കൊല്ലപ്പെട്ടു.

ഇഡ്ലിബിലിലെ ടെൽ തോഗ്വാൻ ഗ്രാമത്തിലുള്ള വിമത കേന്ദ്രത്തിലുണ്ടായ പൊട്ടിത്തെറിയിലാണ് വിമതർ കൊല്ലപ്പെട്ടത്. അഹ്റർ അൽ ഷാം കമാൻഡറും ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.

ഇസ്ലാമിക് സ്റ്റേറ്റാണ് ആക്രമണത്തിന് പിന്നില്ലെന്ന് അഹ്റർ അൽ-ഷാം ആരോപിച്ചു.

Top