പേരു കേട്ട LC200 ന്റെ ഡിസൈന്‍ ഓര്‍മ്മപ്പെടുത്തി പുതിയ ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ വിപണിയില്‍

land-cruiser-prado

പുതിയ 2018 ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ ഇന്ത്യയില്‍ വിപണിയിലെത്തി. VXL വകഭേദത്തില്‍ മാത്രമെത്തുന്ന പുതിയ ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോയുടെ എക്‌സ്‌ഷോറൂം(ദില്ലി) വില 92.60 ലക്ഷം രൂപയാണ്.

3.0 ലിറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനിലാണ് 2018 ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോയുടെ വരവ്. എഞ്ചിന് 170 bhp കരുത്തും 410 Nm torque ഉം പരമാവധി സൃഷ്ടിക്കാന്‍ സാധിക്കും. അഞ്ചു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് നല്‍കിയിരിക്കുന്നത്.

വൈറ്റ് പേള്‍ ക്രിസ്റ്റല്‍ ഷൈന്‍, സില്‍വര്‍ മെറ്റാലിക്, ഗ്രെയ് മെറ്റാലിക്, ബ്ലാക്കിഷ് അഗേഹ ഗ്ലാസ് ഫ്‌ളെയ്ക്ക്, ആറ്റിറ്റിയൂഡ് ബ്ലാക് മീക്ക, റെഡ് മീക്ക മെറ്റാലിക്, അവാന്‍ഡ്ഗാര്‍ഡെ ബ്രോണ്‍സ് മെറ്റാലിക്, വിന്റേജ് ബ്രൗണ്‍ പേള്‍ ക്രിസ്റ്റല്‍ ഷൈന്‍ എന്നീ എട്ടു നിറങ്ങളിലായാണ് പുതിയ പ്രാഡോ വിപണിയില്‍ എത്തുന്നത്.

Top