ഇന്ത്യയിലെ തൊഴിലിടങ്ങളില്‍ പ്രതിദിനം രണ്ട് സ്ത്രീകള്‍ പീഡനത്തിന് ഇരയാകുന്നു ; റിപ്പോർട്ട്

ന്യൂഡല്‍ഹി : സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനായി നിയമങ്ങൾ നടപ്പാക്കുന്ന രാജ്യത്ത് തൊഴിലിടങ്ങളില്‍ പീഡനത്തിന് വിധേയരാവുന്ന സ്ത്രീകളുടെ എണ്ണത്തിൽ വർധനവ്.

ഈ വർഷം തൊഴിലിടങ്ങളില്‍ പ്രതിദിനം പീഡനത്തിന് ഇരയാകുന്നത് രണ്ട് സ്ത്രീകളാണെന്നാണ് പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നത്.

2017ല്‍ ദേശീയ വനിത കമ്മീഷന് പ്രതിദിനം ലഭിച്ചത് ശരാശരി 1.7 പരാതികളാണ് .

2017 ജനുവരി ഒന്നുമുതല്‍ ഡിസംബര്‍ 12വരെയുള്ള കാലയളവില്‍ കമ്മീഷന്‍ 539 പരാതികളാണ് ലഭിച്ചത്.

ഇത്തരത്തിൽ ലഭിച്ച പരാതികളില്‍ 60%വും ഉത്തര്‍പ്രദേശ്, ഡല്‍ഹി,മഹാരാഷ്ട്ര, മധ്യപ്രദേശ്, ഹരിയാന എന്നീ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്.

ഉത്തര്‍പ്രദേശാണ് പരാതിയിൽ മുൻപിൽ. ആകെ ലഭിച്ച 539 പരാതികളില്‍ 121 എണ്ണം ഉത്തര്‍പ്രദേശില്‍ നിന്നാണ്.

ഡല്‍ഹി -71,മഹാരാഷ്ട്ര -40, മധ്യപ്രപദേശ്- 38, ഹരിയാന -37 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകൾ.

തൊഴിലിടങ്ങളില്‍ നിന്ന് സ്ത്രീകൾ നൽകുന്ന പരാതികൾ സ്ഥാപനത്തിന്റെ തൊഴിലുടമകള്‍ ഗൗരവത്തിലെടുക്കുന്നില്ലെന്നതും കമ്മീഷന്‍ ചുണ്ടികാട്ടുന്നുണ്ട്.

മാത്രമല്ല പരാതിക്കാരിയെ പിന്നീട് മാനസികമായി തകര്‍ക്കുന്ന രീതിയില്‍ തൊഴില്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും വനിത കമ്മീഷന്‍ നിരീക്ഷിച്ചു.

സ്ത്രീകൾ നൽകുന്ന ഇത്തരം പരാതികൾ പരിഹരിക്കാൻ സ്ഥാപനങ്ങളിൽ വ്യക്തമായ നിയമ സംവിധാനം ഇല്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി.

Top