2017 oscar nominations : tight competition among best actor

കാലിഫോര്‍ണിയ : 2017 ഓസ്‌കാര്‍ നോമിനേഷനുകളില്‍ മികച്ച നടനിലേക്ക് കടുത്ത മത്സരമാണ് നടക്കുന്നത്.

ബാഫ്ത അവാര്‍ഡ് ജേതാവും ഇന്ത്യന്‍ വംശജനുമായ ദേവ് പട്ടേലും ഏഴ് തവണ ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ചിട്ടുള്ള ജെഫ് ബ്രിഡ്ജസും നോമിനേഷന്‍ ലഭിച്ചവരുടെ പട്ടികയിലുണ്ട്.
ഇരുപത്കാരനായ ലൂക്കാസ് ഹെഡ്ജനസ് ആണ് പട്ടികയിലെ മറ്റൊരു ശ്രദ്ധേയതാരം.

ലൂക്കാസ് ഹെഡ്ജരസ്, മഹെര്ഷല അലി, ദേവ് പട്ടേല്‍, ജെഫ് ബ്രിഡ്ജസ്, മൈക്കല്‍ ഷാനന്‍ എന്നിവരാണ് സഹനടന്മാര്‍ക്കുള്ള നോമിനേഷന്‍ പട്ടികയില്‍ ഇടം പിടിച്ചത്.

സ്ലം ഡോഗ് മില്യണയര്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് പട്ടേല്‍ ആദ്യമായാണ് ഓസ്‌കാറിനായി പരിഗണിക്കപ്പെടുന്നത്.ലയണ്‍ എന്ന ചിത്രത്തില്‍ ഇന്ത്യയിലെ തന്റെ യഥാര്‍ത്ഥ മാതാപിതാക്കളെ അന്വേഷിക്കുന്ന യുവാവിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചാണ് ദേവ് പട്ടേല്‍ ഓസ്‌കാര്‍ നോമിനേഷന്‍ പട്ടികയില്‍ ഇടംനേടിയത്.

Top