2017 Maruti Suzuki S-Cross Facelift to Launch this Year

ള്‍ട്ടോയുടെ വില്‍പനയെ തകിടം മറിച്ച് മുന്നേറിയ റെനോ ക്വിഡിനെ എങ്ങനെയും തകര്‍ക്കുക എന്ന പ്രതികാരദാഹവുമായി മാരുതി പുതിയ ക്രോസോവര്‍ ഹാച്ചാബാക്കുമായി എത്തുന്നു.

2018 ഓട്ടോഎക്‌സ്‌പോയില്‍ അവതരണം നടത്തുക എന്ന ലക്ഷത്തോടെ അണിയറയില്‍ തകൃതിയായുള്ള ഒരുക്കങ്ങളിലാണ് മാരുതിയുടെ ഈ പുത്തന്‍ ഹാച്ചബാക്ക്. ഓള്‍ട്ടോയ്ക്ക് മുകളിലായി സ്ഥാനം പിടിക്കുന്ന ഈ ക്രോസോവര്‍ വാഹനം ഒരിക്കലും ഓള്‍ട്ടോയ്ക്ക് ഒരു പകരക്കാരനായിരിക്കില്ല എന്നാണ് കമ്പനിയുടെ അറിയിപ്പ്.

2018 ഓടുകൂടി ക്വിഡുമായി കൊമ്പുകോര്‍ക്കുന്നതിന് ഈ വാഹനത്തെ വിപണിയില്‍ എത്തിക്കാന്‍ സാധിക്കുമെന്നുള്ള പ്രതീക്ഷയിലാണ് കമ്പനി. പുതിയ ക്രോസോവറിനെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെട്ടില്ലെങ്കിലും ഓള്‍ട്ടോയ്ക്ക് കരുത്തേകുന്ന 800സിസി, 1.0ലിറ്റര്‍ എന്‍ജിന്‍ തന്നെയായിരിക്കും കരുത്തുപകരാന്‍ ഉപയോഗിക്കുക.

റെനോ ക്വിഡിന് കടുത്ത വെല്ലുവിളിയാവുക എന്ന ഉദ്ദേശത്തോടെ ഇറക്കുന്ന ഈ വാഹനത്തിനും അതെ എസ്‌യുവി ലുക്കുള്ള ഡിസൈന്‍ തന്നെയായിരിക്കും പകര്‍ന്നു നല്‍കുക. മാരുതിയില്‍ നിന്നുമുള്ള പുതിയ ക്വിഡ് ഫൈറ്റര്‍ നിരത്തിലെത്താന്‍ വെറും ഒരു വര്‍ഷത്തെ ഇടവേള മാത്രമാണുള്ളത്. അതിനുമുന്‍പായി ന്യൂജെന്‍ സ്വിഫ്റ്റുമായി ഷോറൂമുകളില്‍ എത്തിച്ചേരുമെന്നുള്ള നിഗമനത്തിലാണ് മാരുതി.

Top