2 killed, several others injured as suspected militants attack Assam Rifles escorting tourists

ഗുവഹാട്ടി: അസം റൈഫിള്‍സ് ജവാന്മാര്‍ സഞ്ചരിച്ച വാഹനത്തിനുനേരെ തീവ്രവാദി ആക്രമണം. രണ്ട് ജവാന്മാര്‍ കൊല്ലപ്പെട്ടു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു.

അസമിലെ തിന്‍സുകിയ ജില്ലയില്‍നിന്ന് 12 മൈല്‍ അകലെയുള്ള ജാഗുണ്‍ എന്ന സ്ഥലത്തുവച്ചാണ് ആക്രമണം നടന്നത്.

വിനോദയാത്രികരെ പിന്തുടര്‍ന്ന അസം റൈഫിള്‍സിന്റെ വാഹനത്തിനു നേരെ ആയിരുന്നു ആക്രമണം.
തിന്‍സുകിയ ജില്ലയിലെ ദേശീയപാത 53ല്‍ ബാരബസ്തിയിലാണ് ആക്രമണം.

വാഹനത്തിനു നേരെ ഗ്രനേഡുകള്‍ എറിയുകയായിരുന്നു. തുടര്‍ന്ന് സുരക്ഷസേന തിരിച്ചടിച്ചു.

ഇന്തോ-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ നടക്കുന്ന പങ്‌സാവു ആഘോഷം കഴിഞ്ഞ് തിരിച്ചു വരികയായിരുന്ന മൂന്ന് വിനോദയാത്രാ വാഹനങ്ങളും അസം റൈഫിള്‍സിന്റെ വാഹനവും ആക്രമണത്തില്‍ തകര്‍ന്നു. പ്രദേശത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

വിനോദയാത്രികര്‍ ഹൈവേയില്‍ കുടുങ്ങിയിരിക്കുകയാണ്.

Top