സാമൂഹ്യ മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതിന് മുസ്ലീം സ്ത്രീകള്‍ക്ക് വിലക്ക്‌

ലക്‌നൗ: മുസ്ലീം സ്ത്രീകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതിനെതിരെ ഫത്‌വ.

ഉത്തര്‍പ്രദേശിലെ ദാരൂല്‍ ഉലൂം ദിയോബന്ധ് എന്ന ഇസ്ലാമിക് സംഘടനയാണ് മുസ്ലീം സ്ത്രീകള്‍ക്ക് ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഫേസ്ബുക്ക്, സ്‌നാപ്പ് ചാറ്റ്, ഇന്‍സ്റ്റാഗ്രാം എന്നീ നവമാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ പാടില്ല. ഇത്തരം നടപടികള്‍ ഇസ്ലാം മതാചാരങ്ങള്‍ക്ക് എതിരായിട്ടാണ് വിലയിരുത്തുന്നത്. അതിനാല്‍ മുസ്ലീം സ്ത്രീകള്‍ ഇത്തരം ചെയ്തികള്‍ ആവര്‍ത്തിക്കരുത്. സ്ത്രീകള്‍ക്ക് പുറമെ കൂട്ടികളും പുരുഷന്മാരും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതില്‍ നിന്നും പിന്മാറണമെന്നും സംഘടന ആവശ്യപ്പെട്ടു.

സ്ത്രീകള്‍ മുടി മുറിക്കുന്നതിനും പുരികം ത്രെഡ് ചെയ്യുന്നതിനും സംഘടന നേരത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

Top