കരുത്തനായി ട്രയംഫിന്റെ ‘സ്ട്രീറ്റ് ട്രിപിള്‍ RS’; വില 10.55 ലക്ഷം രൂപ

പുതിയ സ്ട്രീറ്റ് ട്രിപിള്‍ RS നെ ഇന്ത്യയില്‍ പുറത്തിറക്കിറക്കിയിരിക്കുകയാണ് ബ്രിട്ടീഷ് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ട്രയംഫ്.

10.55 ലക്ഷം രൂപയാണ് ട്രയംഫ് സ്ട്രീറ്റ് ട്രിപിള്‍ RSന്റെ എക്‌സ്‌ഷോറൂം വില.

എന്‍ട്രിലെവല്‍ മോട്ടോര്‍സൈക്കിള്‍ സ്ട്രീറ്റ് ട്രിപിള്‍ എസിനെ അവതരിപ്പിച്ചതിനു പിന്നാലെയാണ് പുതിയ മോഡലിനെ അവതരിപ്പിച്ചിരിക്കുന്നത്‌.

rs03

നിലവിലുള്ള 765 സിസി ഇന്‍ലൈന്‍, ത്രീസിലിണ്ടര്‍ എഞ്ചിനില്‍ തന്നെയാണ് പുതിയ സ്ട്രീറ്റ് ട്രിപിള്‍ RS അണിനിരക്കുന്നത്.

121 bhp കരുത്തും 77 Nm torque ഏകുന്നതാണ് എഞ്ചിന്‍.പുതിയ ക്രാങ്ക്ഷാഫ്റ്റ്, പിസ്റ്റണുകള്‍, അലൂമിനിയം ബാരലുകള്‍, വര്‍ധിച്ച ബോറും സ്‌ട്രോക്കും ഉള്‍പ്പെടെ 80 പുതിയ ഘടകങ്ങളാണ് മോട്ടോര്‍സൈക്കിളിന് ലഭിച്ചിരിക്കുന്നത്.

ബ്രെമ്പോ M50 ബ്രേക്കുകള്‍, ഫ്രണ്ട് എന്‍ഡിലുള്ള ഷോവ ബിഗ് പിസ്റ്റണ്‍ ഫോര്‍ക്കുകള്‍, റിയര്‍ എന്‍ഡിലുള്ള ഓലിന്‍സ് മോണോഷോക്ക് സസ്‌പെന്‍ഷന്‍ സെറ്റപ്പ് എന്നിവയും പുതിയ സ്ട്രീറ്റ് ട്രിപിള്‍ RSന്റെ സവിശേഷതകളാണ്‌.

ഇതിന് പുറമെ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററായി പ്രവര്‍ത്തിക്കുന്ന 5 ഇഞ്ച് ഫുള്‍കളര്‍ TFT സ്‌ക്രീന്‍ മോട്ടോര്‍സൈക്കിളിന്റെ പ്രധാന ഹൈലൈറ്റാണ്.

rs02

രണ്ട് വ്യത്യസ്ത തീമുകളില്‍ ഒരുങ്ങുന്നതാണ് ഡിസ്‌പ്ലേ.സ്വിച്ചബിള്‍ എബിഎസ് (ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം), ട്രാക്ഷന്‍ കണ്‍ട്രോള്‍, റൈഡ്‌ബൈവയര്‍ ത്രോട്ടില്‍ എന്നിവയാണ് ട്രയംഫ് സ്ട്രീറ്റ് ട്രിപിള്‍ RSന്റെ സുരക്ഷാ സംവിധാനം.

റോഡ്, റെയിന്‍, സ്‌പോര്‍ട്, ട്രാക്ക്, ഇന്‍ഡിവീജ്വല്‍ എന്നീ അഞ്ച് റൈഡിംഗ് മോഡുകളാണ് സ്ട്രീറ്റ് ട്രിപിള്‍ RSല്‍ ഒരുങ്ങുന്നത്.

മാറ്റ് സില്‍വര്‍ ഐസ്, ഫാന്റം ബ്ലാക് എന്നീ രണ്ട് നിറഭേദങ്ങളിലാണ് പുതിയ ട്രയംഫ് സ്ട്രീറ്റ് ട്രിപിള്‍ RS ലഭ്യമാവുക.

ആരോ എക്‌സ്‌ഹോസ്റ്റുകള്‍, സ്വിംഗ് ആം, പ്രൊട്ടക്ടര്‍ കിറ്റ് എന്നിങ്ങനെ നീളുന്ന 60 കസ്റ്റം ആക്‌സസറികളും മോട്ടോര്‍സൈക്കിളില്‍ ട്രയംഫ് നല്‍കുന്നുണ്ട്.

ഡ്യുക്കാട്ടി മോണ്‍സ്റ്റര്‍ 821, കവാസാക്കി Z900 എന്നിവരാണ് പുതിയ ട്രയംഫ് സ്ട്രീറ്റ് ട്രിപിള്‍ RSന്റെ പ്രധാന എതിരാളികള്‍.

Top